Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി നടപ്പാക്കും : ജില്ലാകളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2016, 08:47 pm IST
in Wayanad

 

കല്‍പ്പറ്റ : വയനാട് വന്യജീവി സങ്കേതത്തിലെ ജനവാസകേന്ദ്രങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളെ കാടിനുപുറത്തേക്ക് മാറ്റുന്നതിനായി ആരംഭിച്ച സ്വയംസന്നദ്ധപുനരധിവാസ പദ്ധതി പ്രകാരം സര്‍ക്കാര്‍ അനുവദിച്ച 7.4 കോടി രൂപ വരുംദിവസങ്ങളില്‍ വിതരണം ചെയ്യുമെന്ന് വയനാട് ജില്ലാകളക്ടര്‍. പദ്ധതി നടപ്പാക്കുന്നതില്‍ ജില്ലാഭരണകൂടം കാണിക്കുന്ന നിരുത്തരവാദ നിലപാടില്‍ പ്രതിഷേധിച്ച് നരിമാന്തികൊല്ലി ഗ്രാമവാസികള്‍ മാര്‍ച്ച് മൂന്ന് മുതല്‍ ജില്ലാകളക്ടറേറ്റില്‍ നിരാഹാരസമരം പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് രണ്ടിന് ഗ്രാമവാസികളുമായി ജില്ലാകളക്ടര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.

നിലവില്‍ പുനരധിവാസം നടക്കുന്ന തോല്‍പ്പെട്ടി റെയ്ഞ്ചിലെ ഈശ്വരന്‍കൊല്ലി, നരിമാന്തിക്കൊല്ലി കോളനികള്‍ക്കായിട്ടാണ് 7.4 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായത്. പുനരധിവാസ പദ്ധതി പ്രകാരം ഇതുവരെ 178 കുടുംബങ്ങള്‍ കുടിയൊഴിഞ്ഞതായാണ് സര്‍ക്കാര്‍ കണക്ക്. ചെതലയം, കുറിച്യാട് റെയിഞ്ചുകളില്‍ പെട്ട ആറ് കോളനികളില്‍ നിന്നാണ് ഇത്രയും കുടുംബങ്ങള്‍ താമസമൊഴിഞ്ഞത്. പദ്ധതിക്ക് സര്‍ക്കാര്‍ അനുവദിച്ച 18 കോടിയില്‍ നിന്ന് 17.8 കോടി രൂപയും ഗുണഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. താമസക്കാരൊഴിയുന്ന സ്ഥലങ്ങള്‍ വനംവകുപ്പ് ഏറ്റെടുത്ത് വയനാട് വന്യജീവിസങ്കേതത്തിന്റെ ഭാഗമായി മാറ്റുകയാണ് ചെയ്യുന്നത്. മാറിതാമസിക്കാന്‍ സ്വയം സന്നദ്ധരാവുന്ന കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതമാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. ചെതലയം റെയ്ഞ്ചിലെ കോളൂര്‍, അമ്മവയല്‍, കൊട്ടങ്കര, അരക്കുഞ്ചി, വെള്ളക്കോട്, കുറിച്യാട് റെയ്ഞ്ചില്‍പെട്ട കുപ്പ, കുറിച്യാട് എന്നീ കോളനികളില്‍ നിന്നാണ് കുടുംബങ്ങളെ പുനരധിവസിപ്പിച്ചത്. കൃഷി നാശത്തിനു പുറമെ മനുഷ്യരെയും വന്യമൃഗങ്ങള്‍ ആക്രമിക്കാന്‍ തുടങ്ങിയതോടെയാണ് വനത്തില്‍ കഴിയുന്നവരെ മാറ്റിപാര്‍പ്പിക്കാന്‍ കേന്ദ്രസഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആവിഷ്‌ക്കരിച്ചത്.

2009ലാണ് പദ്ധതി ആരംഭിച്ചത്. വന്യജീവി സങ്കേതത്തില്‍ 110 ജനവാസ കേന്ദ്രങ്ങളിലായി 2613 കുടുംബങ്ങളുണ്ട്. ഇതില്‍ 14 ജനവാസകേന്ദ്രങ്ങളിലുളള 800 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിക്കുന്നത്. തൃശൂര്‍ ആസ്ഥാനമായ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് പദ്ധതിക്കായി സര്‍വ്വെ നടത്തിയത്. സര്‍വ്വെയുടെ അടിസ്ഥാനത്തില്‍ കുറിച്യാട്, ബത്തേരി, മുത്തങ്ങ, തോല്‍പ്പെട്ടി റെയിഞ്ചുകളില്‍ പെട്ട 14 കോളനികളിലെ താമസക്കാരെ പുനരധിവസിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നു. വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തിലുള്ള സബ്കമ്മിറ്റിയാണ് അര്‍ഹരായവരെ കണ്ടെത്തുന്നത്. ജനറല്‍ വിഭാഗത്തിന് വ്യക്തിഗത അക്കൗണ്ടിലും പട്ടികവര്‍ഗവിഭാഗങ്ങള്‍ക്ക് ഗുണഭോക്താവിന്പുറമെ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ്, ട്രൈബല്‍ഡവലപ്‌മെന്റ്ഓഫീസര്‍ എന്നിവരുള്‍പെടുന്ന ജോയിന്റ് അക്കൗണ്ടിലൂടെയുമാണ് തുക കൈമാറുക. ഓരോ വീട്ടിലെയും 18 വയസ് കഴിഞ്ഞ പുരുഷന്മാര്‍, 18 വയസ് കഴിഞ്ഞ അവിവാഹിതകള്‍, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍, വിധവകള്‍, വിവാഹമോചിതരായ സ്ത്രീകള്‍ എന്നിവരെയാണ് യോഗ്യതാ കുടുംബങ്ങളായി കണക്കാക്കുന്നത്. പണിയ, കുറുമ, ഊരാളിക്കുറുമ, കുറിച്യ, കാട്ടുനായ്‌ക്ക, അടിയ, വയനാടന്‍ ചെട്ടി, മറ്റ് ജനറല്‍ വിഭാഗങ്ങളും താമസിക്കുന്നുണ്ട്. കേന്ദ്രവനം മന്ത്രാലയത്തിന്റെ ഫണ്ട് ലഭ്യമാവുന്നമുറക്ക് അവശേഷിക്കുന്ന ആറ് കോളനികളിലെ താമസക്കാരെയും പുനരധിവസിപ്പിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. എന്നാല്‍ ലഭിക്കുന്ന ഫണ്ട് പോലും വിനിയോഗിക്കാതെ വനഗ്രാമങ്ങളിലെ ആദിവാസികളെയും മറ്റുള്ളവരെയും പീഡിപ്പിക്കുന്ന നിലപാടാണ് ജില്ലാഭരണകൂടം കൈകൊള്ളുന്നതെന്നും ഇവര്‍ ആരോപിച്ചു. കളക്ടറുടെ തീരുമാനം സ്വാഗതം ചെയ്യുന്നതായി ഗ്രാമവാസികകളായ തോമസ് പട്ടമന, സജീവന്‍ കൈതേരി, എന്‍.രാഘവന്‍, കെ.രാജേഷ്, എന്‍.മനീഷ്, കെ.രാജീവന്‍ എന്നിവര്‍ പറഞ്ഞു. എത്രയും വേഗം പുനരധിവാസം നടപ്പാക്കി തങ്ങളെ വന്യമൃഗങ്ങളി ല്‍നിന്ന് രക്ഷിക്കണമെന്ന് അവര്‍ ജില്ലാകളക്ടറോട് ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഥീന ഭാരതി(ഇടത്ത്) മുഹമ്മദ് സനൂഫ് (വലത്ത്)
Kerala

അഥീന ഭാരതി മുഹമ്മദ് സനൂഫിനെ കുടുക്കിയതിന് പിന്നില്‍ മാസങ്ങള്‍ നീണ്ട പോരാട്ടം; യുഎപിഎ ചുമത്തിയതോടെ കേസ് ഇനി എന്‍ഐഎയ്‌ക്ക്

Kerala

പ്രതിപക്ഷ ഉപനേതൃസ്ഥാനം: സി പി ഐയെ അനുനയിപ്പിക്കാന്‍ സി പി എം, എംഎന്‍ സ്മാരകത്തില്‍ വച്ച് ചര്‍ച്ച നടക്കും

Kerala

വിയറ്റ്നാം ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊട്ടാരക്കരയിലെ ദമ്പതികളും

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

Kerala

കളിയിക്കവിളയില്‍ നിയമ വിദ്യാര്‍ഥിനിയ്‌ക്ക് നേരെ ലൈംഗികാതിക്രമം: പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടെ 2 പേര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

പള്ളികള്‍ക്ക് മതിലുകള്‍ പണിയാന്‍ സമാജ് വാദി പാര്‍ട്ടി ക്ഷേത്രങ്ങള്‍ പിടിച്ചെടുത്തു, ക്ഷേത്രസംഭാവനകള്‍ തട്ടി:അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് യോഗി

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ എസ്ഐടി അന്വേഷണ റിപ്പോര്‍ട്ടില്‍ ഡിജിപി നിയമോപദേശം തേടി

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ കുട്ടി മരിച്ച കേസില്‍ 2 ഡോക്ടര്‍മാരെ കൂടി പ്രതിചേര്‍ക്കും,മൃതദേഹവുമായി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു

സാവരിയ കൊലക്കേസ് ; അന്വേഷണം പൂർത്തിയാകുന്നതുവരെ കേന്ദ്ര സർക്കാർ ആവശ്യമായ നയതന്ത്ര-നിയമപരമായ ഇടപെടലുകൾ തുടരുമെന്ന് അനൂപ് ആന്റണി

സജീവ് പാഴൂർ നിമിഷ സജയൻ- കരുണാസ് തമിഴ് ചിത്രം ‘എന്ന വിലൈ’ കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

‘കണ്ടൻ’ ത്രത്തിലെ ‘രൂപവതി’ ഗാനത്തിന് സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം; സിത്താരയുടെ ആലാപനവും ജൈസൺ ജോണിന്റെ സംഗീതവും ഏറ്റെടുത്ത് സംഗീതാസ്വാദകർ.

സാവരിയ കൊലക്കേസിൽ വിദേശകാര്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാകും : ഇന്റർപോളിന്റെ സഹായം തേടും : നിർണ്ണായക നീക്കങ്ങൾക്ക് സന്ദീപ് വചസ്പതി

സലാമിന് വിവരമില്ലെന്ന് ജി സുധാകരന്‍, പണം പിരിച്ചത് ആരില്‍ നിന്നെന്ന് വെളിപ്പെടുത്താനാവില്ല, പിരിച്ച പണം തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് കൊടുത്തിട്ടുണ്ട്

പ്രകാശ് വർമ്മ രഞ്ജിത്ത് ചിത്രം ലോ ആന്റ് ഓഡർ പുതിയ ഒഫീഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു.

അയോധ്യക്ഷേത്രത്തിലെ മോഷണം: പ്രിയങ്ക വിമര്‍ശിക്കുമ്പോഴും മൗനം പാലിച്ച് രാഹുല്‍ ഗാന്ധി;മോഷണം രാഹുലിന് അറിയാമായിരുന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.