കൊല്ലാട്: തൃക്കയില്‍ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവും ഗുരുദേവപ്രതിഷ്ഠാ വാര്‍ഷികവും ഇന്ന് മുതല്‍ മാര്‍ച്ച് 7വരെ നടക്കും. ഇന്ന് രാവിലെ 9ന് കൊടി, കൊടിക്കയര്ഘോഷയാത്ര, 6.45ന് തൃക്കൊടിയേറ്റ്. കൊടിയേറ്റിന് തന്ത്രി കോരുത്തോട് ബാലകൃഷ്ണന് തന്ത്രിയും മേല്‍ശാന്തി കെ.എസ്.അനുമോന് ശാന്തിയും കാര്‍മ്മികത്വം വഹിക്കും. രാത്രി 8.30ന് ഭക്തിഗാനസുധ. മാര്‍ച്ച് 1ന് രാത്രി 8.30ന് രചന ശതാബ്ദി ആഘോഷിക്കുന്ന ഗുരുസ്തവത്തിന്റെ ദൃശ്യാവിഷ്കാരം ഗുരുവല്ലോ പരദൈവം അരങ്ങേറും. 2ന് രാവിലെ 6ന് അഷ്ടദ്രവ മഹാഗണപതിഹോമം. രാത്രി 8.30ന് മുതല്‍ രവിവാര പാഠശാലയിലെ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍. 3ന് രാത്രി 8.30ന് അറിവിലേക്ക് ഒരു ചുവട് ചിത്രപ്രദര്‍ശനം, 4ന് രാത്രി 8.30ന് ഭജന്‍സ്, 5ന് രാത്രി 8.30ന് കരോക്കെ ഗാനമേള ആന്റ് മിമിക്സ് പരേഡ്. 6ന് രാവിലെ 9ന് മലമേല്‍ക്കാവ് വനദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ഇളനീര് തീര്‍ത്ഥാടനം, കാവടിഘോഷയാത്ര, 10.30ന് കലശാഭിഷേകം, 12.30ന് ഇളനീര്, കാവടി അഭിഷേകം.
101 കുടം അഭിഷേകം, ഉച്ചയ്ക്ക് 1ന് ചന്ദനാഭിഷേകം, വൈകിട്ട് 7.30ന് പ്രഭാഷണം. രാത്രി 10ന് പള്ളിവേട്ട, 7ന് മഹാശിവരാത്രി, ഗുരുദേവ പ്രതിഷ്ഠാ വാര്‍ഷികം, ആറാട്ട്. രാത്രി 8ന് ആറാട്ട്സദ്യ, 8.15ന് ആറാട്ട്ബലി, 8.30ന് ആറാട്ട് പുറപ്പാട്, വൈകിട്ട് 7.30ന് പ്രഭാഷണം. രാത്രി 10.30ന് ആറാട്ട് എതിരേല്‍പ്പ്, 12ന് വലിയകാണിക്ക, വെടിക്കെട്ട്, 12.30ന് പഞ്ചവിംശതി കലശാഭിഷേകം, മഹാശിവരാത്രി പൂജ എന്നിവയാണ് പ്രധാന പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: