പൊന്‍കുന്നം: കേരള വെളുത്തേടത്ത് നായര്‍ സമാജം കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച സമുദായ അംഗങ്ങളായ പ്രതിനിധികള്‍ക്ക് സ്വീകരണം നല്കി.
യോഗത്തില്‍ ജില്ല പ്രസിഡന്റ് പി. ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് റ്റി.എ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
ജന.സെക്രട്ടറി റ്റി.ജി. ഗോപാലകൃഷ്ണന് നായര്‍ ജനപ്രതിനിധികളെ ആദരിച്ചു. സംസ്ഥാന ട്രഷറര്‍ പി. രാമചന്ദ്രന് നായര്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. സാഹിത്യകാരി ഡി. ശ്രീദേവി, രജിസ്ട്രാര്‍ സി.പി. ശ്രീധരന് നായര്‍, പി.കെ. ശശികുമാര്‍, റ്റി.സി. ശശിധരന് നായര്‍, പി.എസ്. രവീന്ദ്രന്, ജില്ലാ സെക്രട്ടറി ഇ.എസ്. രാധാകൃഷ്ണന്, കെ.ആര്. വാസു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: