പൊന്‍കുന്നം: കോട്ടയം വ്യാപാരി വ്യവസായി സഹകരണസംഘത്തിന്റെ പൊന്‍കുന്നം ശാഖയുടെ ഉദ്ഘാടനം തിങ്കളാഴ്ച നടത്തുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വ്യാപാരഭവനില്‍ 3.30ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം നിര്‍വഹിക്കും. സംഘം പ്രസിഡന്റ് റ്റി.ഡി. ജോസഫ് അധ്യക്ഷത വഹിക്കും. ലോക്കര്‍ ഉദ്ഘാടനം ഡോ. എന്‍. ജയരാജ് എംഎല്‍എയും ആദ്യവായ്പാ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പും നിര്‍വഹിക്കും. ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ജെ. ഫിലിപ്പ് കുഴികുളം ആദ്യനിക്ഷേപം സ്വീകരിക്കും. ജില്ലയിലെ കോട്ടയം, കാഞ്ഞിരപ്പള്ളി, മീനിച്ചില്‍ താലൂക്കുകള്‍ പ്രവര്‍ത്തന പരിധിയുള്ള സംഘത്തിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ വ്യാപാരിവ്യവസായികളുടെ സാമ്പത്തിക സുരക്ഷിത്വത്തിന് സംഘം പ്രയോജനപ്പെടുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സംഘം പ്രസിഡന്റ് റ്റി.ഡി. ജോസഫ്, സെക്രട്ടറി എബി ജെയിംസ്, സംഘടനാ ഭാരവാഹികളായ ടോമി ഡൊമിനിക്, ജോര്‍ജ് ജോക്കബ്, എം.കെ. തോമസ്കുട്ടി, റെജി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: