Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

മലയാള സിനിമയിലെ പുതിയ ട്രാഫിക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2016, 08:52 pm IST
inEntertainment

വേട്ടക്കാരന്‍ യാത്രയായി, വേട്ട തുടരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച്ച റിലീസ് ചെയ്ത വേട്ടയുടെ സംവിധായകന്‍ രാജേഷ് പിള്ള ഇന്നലെ യാത്രയാകുന്നത് തന്റെ സിനിമ വന്‍വിജയത്തിലേക്കു കുതിക്കുന്നതറിയാതെ. കഴിഞ്ഞിടെയായി മലയാള സിനിമയ്‌ക്കു സംഭവിച്ച പ്രതിഭാ നഷ്ടങ്ങള്‍ക്കിടയില്‍ മറ്റൊന്നു കൂടി.

മരണം കബളിപ്പിക്കല്‍ കലയാണെന്നു പറയുന്നവര്‍ക്കു പക്ഷേ, സ്വന്തം മരണം കേട്ടുകൊണ്ട് മരിക്കുകയെന്ന ഐറണി സ്വന്തമാക്കുകയായിരുന്നു രാജേഷ് പിള്ള. ചാനലുകളും മറ്റും രംഗബോധമില്ലാതെ മരണം ആഘോഷിക്കുമ്പോള്‍ രാജേഷ് മരിച്ചിട്ടില്ലായിരുന്നു. മരിക്കാനൊരു പ്രായം വേണമെങ്കില്‍ 41 വയസ് അങ്ങനെയൊരു പ്രായവുമായിരുന്നില്ല. പ്രായംകൊണ്ടെഴുതപ്പെടുന്നതല്ലല്ലോ മരണം.

മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളുടെ ചരിത്രത്തില്‍ അന്യാദൃശ മികവിന്റെ ശക്തി തെളിയിക്കുന്ന ചിത്രമെന്ന് പ്രേക്ഷകര്‍ തലയാട്ടി സമ്മതിച്ചിറങ്ങുമ്പോഴാണ് സംവിധായകന്‍ രാജേഷ് പിള്ളയുടെ വേര്‍പാടുകേട്ട് നടുങ്ങുന്നത്. മലയാളത്തിലെ ന്യൂ ജനറേഷന്‍ സിനിമയുടെ ആദ്യമേല്‍വിലാസക്കാരനെന്ന വിശേഷണമുള്ള രാജേഷിന്റെ ട്രാഫിക് വന്‍ ഹിറ്റായിരുന്നു. 2011ല്‍ ഇറങ്ങിയ ഈ ചിത്രം പ്രതിസന്ധിയിലായിരുന്ന മലയാള സിനിമയെ പുതിയ ട്രാഫിക്കിലൂടെ വഴിതിരിച്ചു വിടുകയായിരുന്നു. മാനുഷിക ബന്ധങ്ങളുടേയും കാലിക പ്രസക്തിയുള്ള അവയവദാന മഹത്വത്തിന്റെയും വൈകാരിക സ്‌ഫോടനമുള്ള ട്രാഫിക് പ്രേക്ഷകന് വേറിട്ടനുഭവമായി.

മുള്ളിലവില്‍ നിര്‍ത്തിക്കൊണ്ട് ആകാംക്ഷയുടെ ആവേശത്തിമിര്‍പ്പില്‍ പ്രേക്ഷകനെ കൗതുകം കൊള്ളിച്ച തിരക്കഥയും അവതരണവുമായിരുന്നു ട്രാഫിക്. ജീവന്റെ ഹൃദയം എത്തിക്കാനുള്ള അതിവേഗ യാത്ര പ്രമേയമാക്കിയ ഈ സിനിമ അതേ ഹൃദയമിടിപ്പോടെയാണ് കാഴ്ചക്കാര്‍ കണ്ടിരുന്നത്. താരങ്ങളുടെ സിനിമയെക്കാള്‍ സംവിധായകന്റെ ചിത്രമായിരുന്നു ഇത്. വിവിധ ഭാഷകളില്‍ ട്രാഫിക് പതിപ്പുകളുണ്ടായി. ഹിന്ദി അടുത്തിടെയാണ് പൂര്‍ത്തിയാക്കിയത്.

മലയാളത്തില്‍ നവതരംഗ സിനിമയ്‌ക്ക് രാജേഷ് പിള്ളയായിരുന്നു തുടക്കം. ആ ഊര്‍ജമാണ് വിവിധ ന്യൂ ജനറേഷന്‍ സിനിമയ്‌ക്ക് നിര്‍മിതിയായത്. ട്രാഫിക് കടുത്ത ഉത്തരവാദിത്വവും ബാധ്യതയുമാണ് രാജേഷിനു നല്‍കിയത്. കൂടുതല്‍ മികച്ചതെന്നുള്ള സ്വാഭാവിക ആവേശവും ആഗ്രഹവുമെന്ന സര്‍ഗാത്മക ബാധ്യത. മിലി അത്തരം ആകാംക്ഷയില്‍ ഇറക്കിയ ചിത്രമാണ്. നിവിന്‍ പോളിയും അമലാപോളുമായിരുന്നു പ്രധാന താരങ്ങള്‍. വിജയമായിരുന്നില്ലെങ്കിലും മിലി നിരൂപക ശ്രദ്ധനേടി. സംവിധായകന്റെ സാന്നിധ്യം അതിലുമുണ്ടായിരുന്നു.

2005ല്‍ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ സംവിധാനം ചെയ്തുകൊണ്ടാണ് രാജേഷ് പിള്ള രംഗത്തു വരുന്നത്. രണ്ടാമത്തെ ചിത്രം ട്രാഫിക്കിനാണു പക്ഷേ, പ്രേക്ഷകനു ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഭാഗ്യമുണ്ടായത്. സൈക്കോ ക്രൈം ത്രില്ലറെന്നു വിശേഷിപ്പിക്കുന്ന വേട്ട ദുരൂഹതയുടെ കുരുക്കുകള്‍ അഴിച്ചെടുത്തുകൊണ്ട് അന്വേഷണാത്മകതയുടെ സസ്‌പെന്‍സ് നില നിര്‍ത്തുന്നുവെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.

മരണം എന്നത്തേയും പോലെ ചുറ്റുവട്ടത്തുണ്ട്. ഏറിയും കുറഞ്ഞും മനുഷ്യര്‍ അതനുഭവിക്കുന്നുണ്ട്. പക്ഷേ പ്രശസ്തരുടെ മരണമാണ് കൂടുതല്‍ അറിയുന്നതും നടുക്കമുണ്ടാക്കുന്നതും. അതിലുമുപരി ഹൃദയത്തില്‍ കൂടെ നില്‍ക്കുന്നവര്‍ വേര്‍പിരിയുമ്പോള്‍ മരണം വലുതാകുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

പുതിയ വാര്‍ത്തകള്‍

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.