പറവൂര്‍: ഹൈന്ദവ ശക്തി വിളിച്ചോതി പറവൂരില്‍ ഹിന്ദുമഹാസംഗമം ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ ഹൈന്ദവ സമുദായസംഘടനകളും നേതാക്കളും അണിനിരന്നു. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടിഹൈന്ദവ വിരുദ്ധര്‍ക്കുള്ള താക്കീതായിമാറി. ഇതിന് മുന്നോടിയായി നടന്ന പ്രകടനം ഹൈന്ദവശക്തി വിളിച്ചോതുന്നതായിരുന്നു. പെരുവാരം മഹാദേവ ക്ഷേത്രനടയില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ സ്ത്രീകളക്കം ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. പഞ്ചവാദ്യം, ചെണ്ടമേളം, നാസിക് ഡോള്‍, തെയ്യം, കാവടി, നിശ്ചല ദൃശ്യങ്ങള്‍ എന്നിവയും പ്രകടനത്തിന് മാറ്റുകൂട്ടി. പറവൂര്‍ നഗരം കണ്ടിട്ടില്ലാത്ത വിധം ശക്തവും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു ഹൈന്ദവ ശക്തിയുടെ പ്രകടനം.
ഹിന്ദു ഐക്യവേദി നേതാക്കളായ ടി.വി. വേണു, വി.എന്‍. സന്തോഷ്, അഡ്വ.പി. വിശ്വനാഥമേനോന്, പ്രൊഫ.കെ. സതീശബാബു, ഡോ.സുരാജ് ബാബു, ടി.എ.ബാലചന്ദ്രന്, സന്തോഷ്കുമാര്‍ തിരുമുപ്പം, എം.സി.സനല്‍കുമാര്‍, കെ.എസ്.ജയശങ്കര്‍, കെ.എസ്. ശിവദാസ്, എം.എല്‍. സുരേഷ്, കെ.ബി. നിര്‍മ്മല്‍, എം.കെ. മോഹനന്, എസ്.പ്രശാന്ത്, സി.കെ. അമ്പാടി, ഷിബു കെ.ബാബു, കൗസല്യ സോമസുന്ദരം, യമുന വല്സന്, ഷിബു തൈത്തറ, ബി. മധുസൂദനന് എസ്എന്‍ഡിപി നേതാക്കളായ പ്രകാശന് തുണ്ടത്തുംകടവില്‍, ഷൈജു മനയ്ക്കപടി, പി.എസ്. ജയരാജ്, എം.പി. ബിനു കെപിഎംഎസ് നേതാവ് പ്രൊഫ.എം. മോഹന്‍, ധീവരസഭ നേതാവ് കെ.വി. ഷണ്മുഖന്, കുഡുംബി സമുദായം നേതാവ് എം.കെ. ശശി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: