കോട്ടയം: ജന്മഭൂമി കൊച്ചി ഹെഡ്ഓഫീസിലേക്ക് സ്ഥലംമാറിപ്പോകുന്ന ന്യൂസ് എഡിറ്റര്‍ ആര്.അജയകുമാറിന് കോട്ടയം യൂണിറ്റില്‍ യാത്രയയപ്പ് നല്കി. യൂണിറ്റ് ഡവലപ്പ്മെന്റ് മാനേജര്‍ എം.വി.ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് സമ്മേളനം യൂണിറ്റ് മാനേജര്‍ സി.ബി.സോമന് ഉദ്ഘാടനം ചെയ്തു. മാര്‍ക്കറ്റിംഗ് മാനേജര്‍ ജോണ്‍ കോര മുഖ്യപ്രഭാഷണം നടത്തി. ബ്യൂറോചീഫ് ജി.സുനില്‍, പി.ജി. ബിജുകുമാര്‍, എ.സി.സുനില്‍കുമാര്‍, സുഭാഷ് വാഴൂര്‍, ബി.എസ്.ഗോപകുമാര്‍, മായാ മോഹന്‍, ജയക്കുട്ടന്‍, രാജന് ആനിക്കാട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: