ഏറ്റുമാനൂര്‍: മീനച്ചിലാറിന്റെ തീരത്ത് കോടികള്‍ വിലമതിക്കുന്ന 35 ഏക്കറോളം ഭൂമി കൈയേറിയതായി പരാതി .ഏറ്റുമാനുര്‍ മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 18 ല്‍പെട്ട പൂവത്തുംമൂട് പാലത്തിനും കിണറ്റുംമൂട് തൂക്കുപാലത്തിന്നും ഇടയിലാണ് കൈയേറ്റ ഭൂമി. കൈയേറ്റ ഭൂമി തിരിച്ചുപിടിക്കണം എന്ന് ആവശ്യപ്പെട്ട് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ പേരൂര്‍ വില്ലേജ് ഓഫീസിലും ,ഏറ്റുമാനൂര്‍ മുന്‍സിപ്പല്‍ ഓഫീസിലും വിവരാവകാശ നിയമപ്രകാരം ആറ്റുപുറമ്പോക്കു ദൂമി കൈയേറിയതു സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിച്ചതില്‍ നിന്നും ഭൂമി കൈയേറിയതായിട്ടുളള വിവരങ്ങള്‍ നഗരസഭയില്‍ ലഭ്യമല്ല എന്നാണ് മറുപടി. പേരുര് വില്ലേജ് ഓഫീസില്‍ നിന്നും തഹസീല്‍ദാര്‍ക്കു നല്കിയ റിപ്പോര്‍ട്ടില്‍ കിണറ്റുംമൂട് തൂക്കുപാലം മുതല്‍ പുവത്തുംമൂടു പാലം വരെയുള്ള ആറ്റുപുറമ്പോക്കില്‍ ഓരോ കൈവശക്കാരനും അവരവരുടെ പുരയിടത്തോട് ചേര്‍ന്നുള്ള പുറമ്പോക്കു സ്ഥലത്ത് കപ്പ, വാഴ ,എന്നിവ കൃഷി ചെയ്യുന്നതായി കണ്ടു എന്ന് നിപ്പോട്ടു ചെയ്തിട്ടുണ്ട്. വിജയപുരം പഞ്ചായത്തിനെയും ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ തുക്കു പാലം 2012 ല്‍ കേരള ഇലക്ട്രിക്കല്‍ & എന്‍ജിനീയറിങ് ലിമിറ്റഡ് ആണ് നിര്‍മിച്ചിരിക്കുന്നത്. വേണ്ട വിധത്തില്‍ റിപ്പയറിങ് നടത്താത്തതുമൂലം തുക്കു പാലത്തിന്റെ അടിവശത്തെ തകിടുകള്‍ തുരുമ്പെടുത്തു തുടങ്ങി. ഏറ്റുമാനൂര്‍ മണര്‍കാട് ബൈപാസിനോടു ചേര്‍ന്നുള്ളതും ഇക്കോ ടൂറിസത്തി വളരെ സാദ്ധ്യതയുള്ള സ്ഥലവും കൂടിയാണ് ഇത്. നാലു മണി കാറ്റിന് അടുത്തു കിടക്കുന്ന സ്ഥലമെന്നതുകൊണ്ട് ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കുന്നതിനു ഉള്ള സാധ്യതയുണ്ട്. കൈയേറ്റ ഭൂമി കണ്ടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് ആക്ഷന്‍ കൗണ്‍സില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: