തലയോലപ്പറമ്പ് : വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്പന നടത്തിയ മൂന്നു യുവാക്കള്‍ പോലീസ് പിടിയില്‍. വൈക്കം എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇന്നലെ ഉച്ചക്ക് തലയോലപ്പറമ്പ് സെന്‍ട്രല്‍ ജംഗ്ഷനുസമീപമുള്ള പുറമ്പോക്കില്‍ കഞ്ചാവ് വില്പന നടത്തുകയായിരുന്ന വടകര സ്വദേശികളായ ജിഷ്ണു റെജി (20), മിഥുന് രാജ് (21), ശ്രീരാഗ് (18) എന്നിവരെയാണ് എക്സൈസ് സി.ഐ ജി.പ്രദീപ്, പ്രിവന്റിംഗ് ഓഫീസര്‍മാരായ വി.കെ രാജേന്ദ്രന്, ആര്.സന്തോഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: