പത്തനംതിട്ട: ഇരുപതാമത് ദേശീയ റോഡ് സൈക്ലിംഗ് മത്സരങ്ങള്‍ നിലയ്ക്കലില്‍ ആരംഭിച്ചു. ഒന്നാംദിവസമായ ഇന്നലെ വ്യക്തിഗത മത്സരങ്ങളാണ് നടന്നത്. വുമണ്‍ എലൈറ്റ് (പതിനെട്ട് വയസ്സിന് മുകളില്‍), വുമണ്‍ ജൂനിയര്‍ (പതിനെട്ട് വയസ്സിന് താഴെ), മെന്‍ എലൈറ്റ് (പതിനെട്ട് വയസ്സിന് മുകളില്‍), മെന്‍ ജൂനിയര്‍ (പതിനെട്ട് വയസ്സിന് താഴെ), സബ് ജൂനിയര്‍ ബോയ്സ് (പതിനാറ് വയസ്സിന് താഴെ), മെന്‍ അണ്ടര്‍ 23 എന്നീ ഇനങ്ങളിലാണ് ഇന്നലെ മത്സരങ്ങള്‍ നടന്നത്.
വനിതകളുടെ മുപ്പത് കിലോമീറ്റര്‍ വുമണ്‍ എലൈറ്റ് മത്സരത്തില്‍ മഹാരാഷ്ട്രയിലെ റിത്തുജ സത്പുത്താണ് ഒന്നാമതെത്തിയത്. 50 മിനിട്ട് 46 സെക്കന്റുകൊണ്ട് രണ്ട് ലാപ്പുകളിലായി 30 കിലോമീറ്റര്‍ സൈക്കിളില്‍ പറന്നെത്തിയാണ് ഇവര്‍ നേട്ടം കൊയ്തത്. രണ്ടാംസ്ഥാനം റെയില്‍വേയുടെ ടി. ബിദ്യ ലക്ഷ്മിദേവി ദേവി ഒരു മണിക്കൂര്‍ 51 സെക്കന്റുകൊണ്ട് മത്സരദൂരം താണ്ടിയത്. കേരളത്തിന്റെ ഗീതു രാജ്. എന്‍. മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. ഒരു മണിക്കൂര്‍ ഒരുമിനിട്ട് മൂന്നുസെക്കന്റുകൊണ്ടാണ് ദൂരം താണ്ടാനായത്.
ആദ്യദിനം മൂന്നുസ്വര്ണ്ണങ്ങള് നേടി കര്‍ണ്ണാടകയാണ് തിളങ്ങിയത്. വ്യക്തിഗത ട്രയല്വിഭാഗത്തിലാണ് മൂന്നു സ്വര്‍ണ്ണവും നേടിയത്. കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്മാരാണ് കര്‍ണ്ണാടക. കഴിഞ്ഞവര്‍ഷം രണ്ടാംസ്ഥാനത്തെത്തിയ കേരളത്തിന് 20 കി.മി വിമന്‍ ജൂനിയര്‍ വിഭാഗത്തില്‍ വെള്ളിയും 30 കി.മി വിമണ്‍ എലൈറ്റ് വിഭാഗത്തില്‍ വെങ്കലവും ലഭിച്ചു.
മത്സര ഫലം ഇനം, വിജയി സമയം എന്ന ക്രമത്തില്‍
30 കി.മി വിമണ്‍ എലൈറ്റ്
1. റൂദുജ സാറ്റ്പുട്ടെ (മഹാരാഷ്ട്ര) സമയം-59 :46.
2. ടി. ബിദ്യ ലക്ഷ്മിദേവി (റെയില്‍വേ) 01: 00: 51
3. ഗീതു രാജ് എന്‍. (കേരള) സമയം: 01:01:03
30 കെ.എം. മെന്‍സ് ജൂനിയര്‍
1.സന്ദേശ് ഉപ്പര് (കര്‍ണാടക) സമയം: 51:15
2. വിപിന്‍ സെയ്നി (ഹരിയാന) സമയം: 52:43
3. സൗരഭ്കുമാര്‍ (ഹരിയാന) സമയം: 54:39
20 കി.മി വിമന്‍ ജൂനിയര്‍
1. മേഘ ഗുഗാഡ് (കര്‍ണാടക) 40:10
2. ഗോപിക പ്രതാപന് (കേരള) 42:10
3. വിദ്യ ജി.എസ്. (കേരള) 44:54
40 കി.മി മെന്‍ എലൈറ്റ്
1. അരവിന്ദ് പന്‍വാര്‍ (റെയില്‍വേ) 01:01:48
2. മനോഹര്‍ ബിഷ്നോനി (റെയില്‍വേ) 01:03:42
3. കരാണ്ഡേ രവീന്ദ്ര (സര്‍വീസസ്) 01:03:43
20 കി.മി സബ്ജൂനിയര് ബോയ്സ്
1. വെണ്കപ്പാ കെങ്കലാഗുട്ടി (കര്‍ണാടക) 34:29
2. അഭിഷേക് കാഷിദ് (മഹാരാഷ്ട്ര) 34:36
3. പര്‍വീണ്‍ (ഹരിയാന) 35:07
40 കി.മി മെന്‍ അണ്ടര്‍ 23
1. ഗണേഷ് പവാര്‍ (മഹാരാഷ്ട്ര) 01:07:05
2. എം. മുകേഷ് (തമിഴ്നാട്) 01:07:49
3. ദിനേശ്കുമാര്‍ (രാജസ്ഥാന്) 01:08:22
പ്രതികരിക്കാൻ ഇവിടെ എഴുതുക: