പള്ളുരുത്തി: സാമൂഹ്യസുരക്ഷാ ക്ഷേമപെന്‍ഷനുകളുടെ വിതരണം ചെയ്ത ചെക്കുകളില്‍ വ്യാപക പിശകുകള്‍. അധികൃതരുടെ അശ്രദ്ധമൂലം സംഭവിച്ച തെറ്റിന്റെ പേരില്‍ ഗുണഭോക്താക്കളായിനിരവധിപേര് ദുരിതത്തിലായി. സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കുടിശ്ശികയുടെ ചെക്കുകളാണ് കഴിഞ്ഞ ദിവസം വിതരണം ചെയ്തത്. പടിഞ്ഞാറന്‍ കൊച്ചിയില്‍ നഗരസഭയുടെ വിവിധ ഡിവിഷനുകള്‍ ബ്ലോക്കുകളായിതിരിച്ചാണ് ചെക്കുകള്‍ വിതരണം നടത്തിയത്.
വിതരണം ചെയ്ത ചെക്കുകളില്‍ പേരുകള്‍ മാറിയതും, അക്കൗണ്ട് നമ്പറിലെ പിശകും മൂലമാണ് ചെക്കുകള്‍ മാറാനെത്തിയവര്‍ കഷ്ടത്തിലായത്. കഴിഞ്ഞ വര്‍ഷത്തെ മുടങ്ങിയ പെന്‍ഷനാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തിടുക്കത്തില്‍ വിതരണം ചെയ്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ കൊച്ചി നഗരസഭാ ഭരണസമിതി തീരുമാനമെടുത്തത്. തിരക്കുപിടിച്ചെടുത്തതീരുമാനം മൂലം പിശക്കുകള്‍ കണ്ടെത്താനും ഇവര്‍ക്ക് കഴിഞ്ഞില്ല. വികലാംഗരും, വൃദ്ധരും, വിധവകളും ഉള്‍പ്പെടെ നിരവധിപേര്‍ പിശകുപറ്റിയ ചെക്കുകള്‍ മാറാന്‍ കഴിയാതെ ബാങ്കുകളിലെത്തി മടങ്ങുകയാണ്.
പേരിലെ പിശകുതിരുത്താന് കഴിയാത്തവര്‍ ബാങ്ക് അധികൃതര്നിര്ദ്ദേശിച്ച പ്രകാരം രണ്ടുപേരു കാരനും ഒരാള്‍ തന്നെയെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം വാങ്ങാന്‍ വില്ലേജ് ഓഫീസുകളിലും, അക്ഷയ സെന്ററുകളിലും കയറിയിറങ്ങുകയാണ്. ചെക്കുതയ്യാറാക്കാന് ചുമതലപ്പെടുത്തിയ നഗരസഭാ ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ് പ്രശ്നങ്ങള്‍ക്ക് കാരണം. അതേസമയം അര്‍ഹതപ്പെട്ട നിരവധി പേര് പെന്ഷന്ലിസ്റ്റില് നിന്നും ഒഴിവാക്കപ്പെട്ടെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: