കോട്ടയം: സിപിഎമ്മിന്റെ പട്ടികജാതി-വര്‍ഗ പീഡനത്തിനും അവര്‍ക്ക് കുടപിടിക്കുന്ന കോണ്‍ഗ്രസ് ഗവണ്മെന്റിനും എതിരെ ബിജെപി പട്ടികജാതി മോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നു. മാര്‍ച്ച് 4ന് വൈകിട്ട് 4ന് കോട്ടയം പോലീസ് മൈതാനിയിലാണ് നടക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും മാറിമാറി ഭരിച്ച് പട്ടികജാതിക്കാരുടെയും ആദിവാസി സമൂഹത്തിന്റെയും അവകാശങ്ങള്‍ അട്ടിമറിച്ച് അവരെ വഞ്ചിച്ചു. കൂടാതെ ഒളിഞ്ഞും തെളിഞ്ഞും എല്ലാ മേഖലകളിലും ഈ സമൂഹത്തെ കടന്നാക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന പ്രവണത കൂടിവരികയാണെന്നും ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന ജന.സെക്രട്ടറി സി.എ.പുരുഷോത്തമന് പറഞ്ഞു. ബിജെപിയിലേക്ക് കടന്നുവരുന്ന പട്ടികജാതി വിഭാഗത്തെ നിരന്തരം ആക്രമിക്കുന്ന സിപിഎമ്മിന്റെ പതിവുരീതികളില്‍ പ്രതിഷേധിക്കുവാനും പ്രതിരോധിക്കുവാനും പട്ടികജാതി മോര്‍ച്ച കോട്ടയം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. അതിന്റെ തുടര്‍ച്ച എന്ന നിലയില്‍ സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മ വിജയിപ്പിക്കുവാന്‍ എല്ലാ പ്രവര്‍ത്തകരും മുഴുവന്‍ കോളനികളും ഭവനങ്ങളും സന്ദര്‍ശിക്കുവാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് സി.വി.ജയരാഘവന് അദ്ധ്യക്ഷത വഹിച്ചു.സ എം.കെ.ഭാസ്ക്കരന്‍, ദിലീപ്, സനുശങ്കര്, അനില്‍ മാനമ്പള്ളി, ഉണ്ണി ദാമോദരന്‍, വിജയന്.ടി.എസ്, മണികുമാര്‍, ടി.കെ.രാഘവന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: