കോട്ടയം: അനശ്വര തിയേറ്ററില്‍ 26 മുതല്‍ മാര്‍ച്ച് 1വരെ നടക്കുന്ന അന്താരാഷ്ട്ര റീജണല്‍ ചലച്ചിത്രോത്സവത്തില്‍ ഓസ്കാര്‍ ബെര്‍ലിന്‍ പുരസ്കാരങ്ങള്‍ നേടിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ലോകത്തിലെ വിവിധ മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളാണ് ഫെസ്റ്റിവലില്‍ അവതരിപ്പിക്കുന്നത്. 20 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ബ്രിട്ടീഷ് അക്കാഡമി അവാര്‍ഡ് നേടിയ ആബ്സെന്‍സ്, അഫ്ഗാനിസ്ഥാനില്‍ നിന്നും ഓസ്കാര്‍ നേടിയ ഉട്ടോപിയ, ഗോള്‍ഡന്‍ ഓറഞ്ച് പുരസ്കാരം നേടിയ ഫയര്‍വര്‍ക്സ് വെനസ്ഡേ തുടങ്ങിയ ചിത്രങ്ങളും, ഒറ്റാല്, സിനിമാവാലാ, ജലം, ഐന്‍, ചായം പൂശിയവീട് എന്നീ മലയാാള ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്. ദിവസവും നാല് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. വൈകിട്ട് 4.30 മുതല്‍ 5.45വരെ ഓപ്പണ്‍ ഫോറവും നടക്കും. സംവിധായകരായ അമല്‍ നീരദ്, ജൂഡ് ആന്റണി, എബ്രിഡ് ഷൈന്‍, സുദേവന്, ജയരാജ്, ശിവ നടീനടന്മാരായ കുഞ്ചാക്കോ ബോബന്, കലാഭവന്‍ പ്രജോദ്, ജയകൃഷ്ണന്, പ്രിയങ്ക, ശ്രുതിബാല, സബിത തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: