തൊടുപുഴ: ചലച്ചിത്ര താരം ആസിഫ് അലിയുടെ തറവാട് വീടിന് നേരെയുണ്ടായ ആക്രമണ സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ പിടിയിലായെങ്കിലും സംഭവത്തില്‍ ഗൂഢാലോചന നടത്തിയ ഉന്നത സിപിഎം നേതാക്കളെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നില്ല. ഡിവൈഎഫ്‌ഐ മേഖല ജോയിന്റ് സെക്രട്ടറി ഉണ്ടപ്ലാവ് കളത്തിങ്കല്‍ നിഷാദ്, ഉണ്ടപ്ലാവ് ആറ്റുപുറത്ത് ജലീല്‍, ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് കാരിക്കോട് ഉള്ളാടന്‍പറമ്പില്‍ മജീഷ്, കാരിക്കോട് താഴെതൊട്ടിയില്‍ വിഷ്ണു എന്നിവരാണ് പിടിയിലായത്. ജനുവരി 3ന് തൊടുപുഴ നഗരസഭ 16-ാം വാര്‍ഡ് സഭായോഗത്തില്‍ പട്ടികജാതി സംവരണ കൗണ്‍സിലറായ ടി കെ അനില്‍കുമാറിനെ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉടുതുണി ഉരിഞ്ഞ് മര്‍ദ്ദിച്ചിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ടാണ് എം പി ഷൗക്കത്തലിയുടെ വീടിന് നേരെ രാത്രിയില്‍ ലീഗിന്റെ നേതൃത്വത്തില്‍ കല്ലേറുണ്ടായതെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. കൗണ്‍സിലറുടെ മുണ്ടുരിഞ്ഞ സംഭവത്തില്‍ നാണംകെട്ട പാര്‍ട്ടി കൗണ്‍സിലറുടെ മുണ്ടുരിയല്‍ കേസിലെ രണ്ടാം പ്രതിയായ നിഷാദിന്റെ നേതൃത്വത്തില്‍ നടത്തിയ ഗൂഢാലോചനയിലാണ് ഷൗക്കത്തലിയുടെ വീട് ആക്രമിക്കാന്‍ പദ്ധതിയിട്ടതെന്നാണ് പോലീസ് പറയുന്നത്. ആസിഫ് അലിയുടെ വീട് ആക്രമിച്ചാല്‍
സംസ്ഥാന തലത്തില്‍ അത് വാര്‍ത്തയാകുമെന്നും ലീഗുകാരെ കേസില്‍പ്പെടുത്താമെന്നും സിപിഎമ്മുകാര്‍ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം കേവലം പ്രാദേശിക നേതാക്കളുടെ ബുദ്ധിയല്ല. ജില്ലയിലെയും ഏരിയയിലെയും നേതാക്കള്‍ ഈ ആക്രമണത്തിന് ബുദ്ധി ഉപദേശിച്ച് കൊടുത്തിട്ടുണ്ടാകണം. എല്ലാം കരുതിക്കൂട്ടിയതുപോലെയായിരുന്നു വീടാക്രമണത്തിന് ശേഷം സിപിഎം പെരുമാറിയത്. സിപിഎം ജില്ലാ നേതാക്കളും സംസ്ഥാന സെക്രട്ടറിയും ആസിഫ് അലിയുടെ വീട്ടിലേക്ക് പാഞ്ഞെത്തി. ഈ സംഭവത്തില്‍ സിപിഎം സാധാരണ ചെയ്യാറുള്ളതുപോയെ കലാപം അഴിച്ച് വിടാതിരുന്നതും പാര്‍ട്ടിയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തി. കടുത്ത വിഭാഗീയത നേരിടുന്ന സിപിഎം അക്രമമുണ്ടാക്കി പാര്‍ട്ടിക്കാരുടെ കണ്ണില്‍ പൊടിയിടാനുള്ള നാടകമാണ് എങ്ങും നടത്തുന്നത്. പോലീസ് സൈബര്‍ സെല്ലുമായി സഹകരിച്ച് സത്യസന്ധമായി അന്വേഷിച്ചാല്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ വീടാക്രമണക്കേസില്‍ അഴിക്കുള്ളിലാകുമെന്നുറപ്പാണ്.
















