റോം: ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗില്‍ ഒന്നാമതെത്താമെന്ന നെപ്പോളിയുടെ മോഹം എസി മിലാന് തകര്‍ത്തു. നിര്‍ണായക മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ മിലാനോട് സമനിലയില്‍ കുരുങ്ങി നെപ്പോളി (1-1). 39ാം മിനിറ്റില്‍ ലോറെന്‍സോ ഇന്സൈന് നെപ്പോളിയെ മുന്നിലെത്തിച്ചെങ്കിലും 44ാം മിനിറ്റില്‍ ജിയകോമോ ബൊവെന്ചുറ മിലാനെ ഒപ്പമെത്തിച്ചു.
ഇരുപത്തിയാറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 58 പോയിന്റുമായി യുവന്റസ് ഒന്നാമത്. 57 പോയിന്റുള്ള നെപ്പോളി രണ്ടാംസ്ഥാനത്ത്. 52 പോയിന്റുമായി ഫിയൊന്റീനയാണ് മൂന്നാമത്. കഴിഞ്ഞ കളിയില്‍ യുവന്റസും സമനിലയില്‍ കുരുങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: