ധാക്ക: ലോകകപ്പ് ട്വന്റി20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിനു മുന്നൊരുക്കമായെത്തുന്ന ഏഷ്യാ കപ്പ് ട്വന്റി20ക്ക് ഇന്നു തുടക്കം. ബംഗ്ലാദേശ് ആതിഥ്യം വഹിക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ കിരീടം തിരിച്ചുപിടിക്കുക ലക്ഷ്യമിടുന്ന ഇന്ത്യ ആതിഥേയരെ നേരിടും. ഇന്ത്യന്‍ സമയം രാത്രി ഏഴിന് പോരാട്ടം. നായകന് മഹേന്ദ്ര സിങ് ധോണിയുടെ പരിക്കും കഴിഞ്ഞവര്‍ഷം ബംഗ്ലാദേശിനോടേറ്റ ഏകദിന പരമ്പരയിലെ തോല്‍വിയും സമ്മാനിക്കുന്ന ആശങ്കയ്ക്കിടെയാണ് ഇന്ത്യ പാഡണിയുന്നത്. നിലവിലെ ജേതാക്കള്‍ ശ്രീലങ്ക, പാക്കിസ്ഥാന് എന്നിവരും യോഗ്യതാ മത്സരം ജയിച്ചെത്തിയ യുഎഇയും മറ്റു ടീമുകള്‍. 27നു പാക്കിസ്ഥാന്, മാര്‍ച്ച് ഒന്നിന് ശ്രീലങ്ക, മൂന്നിന് യുഎഇക്കെതിരെ ഇന്ത്യയുടെ മറ്റു മത്സരങ്ങള്‍.
ഇന്ത്യയുടെ മുന്നൊരുക്കങ്ങള്‍ ഏറെക്കുറെ ഭദ്രം. ഓസ്ട്രേലിയയെ അവരുടെ നാട്ടില്‍ തൂത്തുവാരിയ ഇന്ത്യ, ഏഷ്യാ കപ്പിലെ നിലവിലെ ജേതാക്കള്‍ ശ്രീലങ്കയെ നാട്ടിലും തറപറ്റിച്ചു. അമിത ആത്മവിശ്വാസം പൂനെയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ ഞെട്ടിച്ചു. പിന്നീടുള്ള രണ്ടു കളികളും അനായാസം ഇന്ത്യയ്ക്കൊപ്പം നിന്നു. ആദ്യ മത്സരവേദിയായ മിര്‍പൂരിലെ വിക്കറ്റ് ഇന്ത്യയെ വേട്ടയാടുമെന്നുറപ്പ്. കഴിഞ്ഞ വര്‍ഷം ഇവിടെ ഏകദിന പരമ്പരയില്‍ ആതിഥേയര്‍ ഇന്ത്യയെ തകര്‍ത്തിരുന്നു. പുതുമുഖ ഇടംകൈയന്‍ പേസര്‍ മുസ്തഫിസുര്‍ റഹ്മാന്റെ തകര്‍പ്പന്‍ ബൗളിങ്ങാണ് കേള്‍വികേട്ട ഇന്ത്യന്‍ ബാറ്റിങ് നിരയെ കശാപ്പു ചെയ്ത് പരമ്പര കൈപ്പിയിലൊതുക്കാന്‍ അവരെ സഹായിച്ചത്.
മുസ്തഫിസുറിനെ കൈകാര്യം ചെയ്യാന്‍ ഇന്ത്യയ്ക്കു ലഭിക്കുന്ന സുവര്‍ണാവസരം കൂടിയാണ് ചാമ്പ്യന്‍ഷിപ്പ്. ഇന്ത്യയുടേത് ഒറ്റപ്പെട്ട തോല്‍വിയല്ല. ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനുമെല്ലാം ബംഗ്ലാ കടുവകളുടെ പ്രഹരം ശരിക്കറിഞ്ഞു. ഗ്യാലറിയില്‍ ഒഴുകിയെത്തുന്ന ആരാധകര്‍ ആതിഥേയരുടെ കരുത്ത്.
അന്നത്തെ തിരിച്ചടികളില്‍നിന്ന് ഏറെ മുന്നേറി ഇന്ത്യ. സന്തുലിതമാണ് ഇന്ത്യന്‍ നിര. നായകന് എം.എസ്. ധോണിക്ക് കളിക്കാനായില്ലെങ്കില്‍ വിരാട് കോഹ്ലി നായകസ്ഥാനത്തെത്തും, വിക്കറ്റിനു പിന്നില്‍ പാര്‍ഥിവ് പട്ടേലും. പാര്‍ഥിവ് ഇതിനോടകം ടീമിനൊപ്പം ചേര്‍ന്നു. കാല് മസിലിനേറ്റ പരിക്കാണ് ധോണിയെ അലട്ടുന്നത്. തിങ്കളാഴ്ച പരിശീലനത്തിനിടെ നായകനു പരിക്കേറ്റത്.
രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഇന്നിങ്സ് തുറക്കാനെത്തുമ്പോള്‍ വിരാട് മൂന്നാമതും സുരേഷ് റെയ്ന നാലാമതുമെത്തും. യുവരാജാകും അഞ്ചാമന്. ട്വന്റി20 സ്പെഷ്യലിസ്റ്റായ രവീന്ദ്ര ജഡേജയും ഹാര്‍ദിക് പാണ്ഡ്യയും ബാറ്റിങ്ങിന്റെ ആഴം വര്‍ധിപ്പിക്കും. പഴയ ഫോമില്‍ തിരിച്ചെത്തിയ ആര്. അശ്വിന് ബൗളിങ് നയിക്കും. ആശിഷ് നെഹ്റ, ജസപ്രീത് ബുംറ എന്നിവരാകും ആദ്യ ഇലവനില്‍ കളിക്കുക. അജിങ്ക്യ രഹാനെ, ഹര്ഭജന് സിങ്, പവന് നേഗി തുടങ്ങിയവര്‍ പകരക്കാരുടെ റോളില്‍. രഹാനെയ്ക്ക് അവസരം നല്കിയാല് ഹാര്ദിക്കിനെയാകും ഒഴിവാക്കുക.
ബൗളിങ്ങാണ് ബംഗ്ലാദേശിന്റെ ശക്തി. മുസ്താഫിസുറിനൊപ്പം തസ്കിന് അഹമ്മദ്, അല്‍ അമീന് ഹുസൈന് എന്നിവര്‍ ചേരുമ്പോള്‍ ഏതു ബാറ്റിങ് നിരയും പകയ്ക്കും. നായകന് മഷ്റഫെ മൊര്‍താസയുടെയും ഓള്‍റൗണ്ടര്‍ ഷാകിബ് അല്‍ ഹസന്റെയും പരിചയസമ്പത്തും അവര്‍ക്കു തുണ. ഇടംകൈയന്‍ ബാറ്റ്സ്മാന് സൗമ്യ സര്‍ക്കാരും, ലോകകപ്പ് ഹീറോ മഹ്മുദുള്ളയും ആതിഥേയരുടെ ബാറ്റിങ്ങും കരുത്തുറ്റതാക്കുന്നു.
ഇന്ത്യ – എം.എസ്. ധോണി (നായകന്), രോഹിത് ശര്‍മ, ശിഖര്‍ ധവാന്, വിരാട് കോഹ്ലി, സുരേഷ് റെയ്ന, യുവരാജ് സിങ്, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, ആശിഷ് നെഹ്റ, ആര്. അശ്വിന്, ജസ്പ്രീത് ബുംറ, അജിങ്ക്യ രഹാനെ, ഹര്ഭജന് സിങ്, ഭുവനേശ്വര്‍ കുമാര്‍, പവന് നേഗി, പാര്‍ഥിവ് പട്ടേല്‍.
ബംഗ്ലാദേശ് – മഷ്റഫെ മൊര്‍താസ (നായകന്), ഇമ്രുള്‍ കയെസ്, നുറുള്‍ ഹസന്, സൗമ്യ സര്‍ക്കാര്‍, നാസര്‍ ഹുസൈന്, ഷബ്ബിര്‍ റഹ്മാന്, മഹ്മദുള്ള റിയാദ്, മുഷ്ഫിഖര്‍ റഹീം (വിക്കറ്റ് കീപ്പര്‍), ഷാകിബ് അല്‍ ഹസന്, അല്‍ അമീന് ഹുസൈന്, തസ്കിന് അഹമ്മദ്, മുസ്തഫിസുര്‍ റഹ്മാന്, അബു ഹൈദര്‍, മുഹമ്മദ് മിഥുന്, അരാഫത് സണ്ണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: