കൊച്ചി: ജെഎന്‍യു വിഷയത്തെ തുടര്‍ന്ന് പാട്യാല ഹൗസ് കോടതി വളപ്പിലുണ്ടായ സംഭവത്തില്‍ ചട്ടം ലംഘിച്ച് പ്രമേയം പാസാക്കിയ കേരള ഹൈക്കോടതി ബാര്‍ അസോസിയേഷനെതിരെ പ്രതിഷേധമുയരുന്നു. പ്രമേയം ചര്‍ച്ച ചെയ്യാതെയും വോട്ടിങ്ങിനിടാതെയും പാസാക്കിയ നടപടിയില്‍ ഭാരതീയ അഭിഭാഷക പരിഷത്ത് പ്രതിഷേധിച്ചു. ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ പ്രമേയം അംഗീകരിക്കാവൂയെന്ന് യോഗത്തില്‍ ഭൂരിപക്ഷം അഭിഭാഷകരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് മറികടന്ന് പ്രമേയം പാസായതായി പ്രസിഡന്റ് പ്രഖ്യാപിക്കുകയായിരുന്നു. വോട്ടിനിട്ടാല്‍ പരാജയപ്പെടുമെന്ന സാഹചര്യം ഉണ്ടയതോടെയാണിത്. ഇതിന് ശേഷം അഭിഭാഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ പ്രസിഡണ്ട് മൈക്ക് ഓഫ് ചെയ്ത് ഇറങ്ങിപ്പോയി. യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് മിനുട്സ് ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരവും നിഷേധിച്ചു. നേരത്തെ തിരുവനന്തപുരം കോടതിയിലടക്കം അഭിഭാഷകര്‍ അക്രമം നടത്തിയപ്പോള്‍ മൗനം പാലിച്ചവരാണ് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവനെ പിന്തുണച്ച് പ്രമേയം പാസാക്കിയതെന്നും ഇതിന് ഭൂരിഭാഗം അഭിഭാഷകരും എതിരായിരുന്നുവെന്നും ഭാരതീയ അഭിഭാഷക പരിഷത്ത് ഹൈക്കോര്‍ട്ട് യൂണിറ്റ് സെക്രട്ടറി അഡ്വ.എസ്.ആര്.കെ.പ്രതാപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: