കാഞ്ഞാര്‍: മുട്ടം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കശാപ്പുശാലകളില്‍ മിക്കതും നിയമം ലംഘിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. എട്ട് കശാപ്പുശാലകളാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തിലെ ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദ്ദേശപ്രകാരം മിക്ക കശാപ്പുശാലകളും മൂന്നു ഭാഗവും ടിന്‍ ഷീറ്റ് ഉപയോഗിച്ച് മറച്ച് പ്രവര്‍ത്തിക്കുമ്പോള്‍ മുട്ടം ടാക്‌സി സ്റ്റാന്റിന് സമീപത്തായി പഞ്ചായത്ത് മെമ്പറുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വെയിറ്റിംഗ് ഷെഡില്‍ നിന്നും കാണാവുന്ന ദൂരത്ത് യാതൊരു മറയുമില്ലാതെയാണ് ഇറച്ചി കച്ചവടം പൊടിപൊടിക്കുന്നത്. പഞ്ചായത്ത് മെമ്പറുടെ സ്ഥലമായതിനാല്‍ അധികൃതര്‍ ഈ വഴിയെ വരാറില്ല എന്നതാണ് വാസ്തവം. വിദ്യാര്‍ത്ഥികള്‍ കടന്നു പോകുന്ന റോഡിന്റെ സമീപത്താണ് പരസ്യ പ്രദര്‍ശനം നടത്തുന്ന ഈ ഇറച്ചി വില്പനശാല. കശാപ്പ് ശാലകളില്‍ എല്ലാം പ്രാകൃതമായ രീതിയിലാണ് മൃഗങ്ങളെ കൊല്ലുന്നത്.പൊതു നിരത്തില്‍ നിന്നും മാറി വേണം ഇറച്ചി വില്പനശാല പ്രവര്‍ത്തിക്കേണ്ടതെന്ന നിയമത്തെ കാറ്റില്‍ പറത്തിയാണ് ടൗണിന്റെ അടുത്ത് അധികൃതരുടെ കണ്ണ് കെട്ടി ഈ ഇറച്ചി വില്പനശാല യാതൊരു തടസ്സവുമില്ലാതെ പ്രവര്‍ത്തനം തുടരുന്നത്. നിയമ ലംഘനം നടത്തി വില്പന നടത്തുന്ന കശാപ്പ് ശാലക്കെതിരെ നടപടി കൈകൊള്ളണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















