കോഴിക്കോട്: ഹിന്ദു ഐക്യവേദി കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനം മാര്‍ച്ച് 13ന് തിരുവങ്ങൂര്‍ ശ്രീ നരസിംഹ- പാര്‍ത്ഥസാരഥി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കും.
സമ്മേളനത്തിനു മുന്നോടിയായി ദേശവിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ ജനമുന്നേറ്റം എന്ന മുദ്രാവാക്യമുയര്‍ത്തി വ്യത്യസ്ത കേന്ദ്രങ്ങളില്‍ പഞ്ചമുഖ പ്രഭാഷണ പരമ്പരയും ദേശഭക്ത സംഗമവും സംഘടിപ്പിക്കും.
സംഘപരിവാര്‍ കാലത്ത് രാജ്യദ്രോഹികളുടെ അസഹിഷ്ണുത എന്തുകൊണ്ട്?, മുത്തങ്ങ വെടിവെപ്പും ആദിവാസി ഭൂമി തട്ടിപ്പും, രംഗനാഥ-സച്ചാര്‍ കമ്മീഷനുകള്‍ ചമച്ചവര്‍ ദളിത് പീഡന വിവാദം സൃഷ്ടിക്കുമ്പോള്‍, ക്ഷേത്രം ഭരിക്കേണ്ടത് മതേതര സര്ക്കാരോ്യു? ക്ഷേത്ര സ്വത്ത് കവര്‍ന്നെടുക്കുന്നത് ആര്?, ഹിന്ദു ആചാര്യന്മാരെ കാലഹരണപ്പെട്ട കമ്യൂണിസം ആക്രമിക്കുന്നത് എന്തുകൊണ്ട്? കുപ്രചരണങ്ങള്ക്കൊടുവിലും അജയ്യമായ് ഹിന്ദുത്വം എന്നീ വിഷയങ്ങളില്‍ ജില്ലാ ഭാരവാഹികളായ ശശി കമ്മട്ടേരി, അനില്‍ മായനാട്, കെ.പി. രവീന്ദ്രന്, കെ.ഷൈനു, രാജേഷ് നാദാപുരം എന്നിവര്‍ പ്രഭാഷണം നടത്തും. പ്രഭാഷണ പരമ്പര മാര്‍ച്ച് നാലിന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലടീച്ചര്‍ കടലുണ്ടി പഞ്ചായത്തിലെ മണ്ണൂരില്‍ വെച്ച് ഉദ്ഘാടനം ചെയ്യും.
മാര്‍ച്ച് അഞ്ചിന് താമരശ്ശേരി, ആറിന് കുണ്ടൂപ്പറമ്പ്, ഏഴിന് വടകര, എട്ടിന് പെരുമണ്ണ, ഒമ്പതിന് തിക്കോടി, 10 ന് അത്തോളി, 11 ന് കല്ലായി എന്നിവിടങ്ങളില്‍ നടക്കുന്ന പ്രഭാഷണ പരമ്പരയുടെ സമാപനം മാര്‍ച്ച് 12 ന് തിരുവങ്ങൂരില്‍ നടക്കും. ജില്ലാ പ്രതിനിധി സമ്മേളനം കഥകളി ആചാര്യന് ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍ ഉദ്ഘാടനം ചെയ്യും. പുതിയ ജില്ലാ-താലൂക്ക് ഭാരവാഹികളെ ജില്ലാ പ്രതിനിധി സമ്മേളനം തെരഞ്ഞെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: