കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി കെ.പി. മോഹനന് ഉദ്ഘാടനം ചെയ്തു. പ്രദേശത്തിന്റെ കെടാവിളക്കാണ് ക്ഷേത്രങ്ങളെന്നും അത് കെടാതെ സൂക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു. സഹസ്ര സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊല്ലംചിറ നവീകരണത്തിന് മൂന്നു കോടി 40 ലക്ഷത്തിന്റെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സഞ്ജീവ് മാറോളി അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ബോര്‍ഡ് മെമ്പര്‍ വി.ടി. സുരേന്ദ്രന്, കൗണ്‍സിലര്‍ ബുഷറ കന്നോത്ത്, യു. രാജീവന്, വായനാരി വിനോദ്, കെ. കുഞ്ഞിരാമന്, ഇ.കെ. അജിത്ത്, ഇ.എസ്. രാജന്, ഇളയിടത്ത് വേണുഗോപാല്‍, അഡ്വ. ടി.കെ. രാധാകൃഷ്ണന്, പി. കെ. അരവിന്ദന്, വി.പി. ഭാസ്കരന്, എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ഇളയിടത്ത് ബാലകൃഷ്ണന് നായര്‍ സ്വാഗതവും ഉണ്ണികൃഷ്ണന് മരളൂര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: