കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വിശാഖപട്ടണം സ്റ്റീല്‍പ്ലാന്റിന്റെ സ്റ്റോക്ക് യാര്‍ഡ് ആയ വിടാകുഴയില് പ്രവര്‍ത്തിക്കുന്ന സതേണ്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ തൊഴിലാളി സമരം തുടരുന്നു. കളമശേരി ലേബര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ കീഴില്‍ കഴിഞ്ഞ 16 വര്‍ഷമായി ജോലി ചെയ്യുന്ന ബിഎംഎസ് യൂണിയനില്‍പ്പെട്ട 22 പേരെ കമ്പനിയില്‍ നിന്ന് പുറത്താക്കിയതിനെതിരെയാണ് സമരം. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ റസിഡന്റ്സ് അസോസിയേഷന് പ്രവര്‍ത്തകനെയും സമീപത്തെ വീട്ടിലെ പെണ്കുട്ടിയടക്കമുളള്ള രണ്ട് വിദ്യാര്‍ത്ഥികളെയും ഗുണ്ടകള്‍ മര്‍ദ്ദിച്ചിരുന്നു.
അമ്പലപ്പടി റസിഡന്റ്സ് അസോസിയേഷന് ഭാരവാഹിയായ ബോസ്കോ, സഹോദരങ്ങളായ അക്ഷയ പി.വിജയ്, അശ്വിന് പി.വിജയ് എന്നിവര്‍ക്കാണ് കമ്പനി ഗുണ്ടകളില്‍ നിന്ന് മര്‍ദ്ദനം ഏറ്റത്.
ഇന്നലെ രാവിലെ വിടാക്കുഴ അമ്പലപ്പടി ജംഗ്ഷനില്‍ നിന്ന് ബിജെപിയുടെ നേതൃത്വത്തില്‍ കമ്പനിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. തുടര്‍ന്ന് നടന്ന ഉപരോധം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ല പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, ഹിന്ദു ഐക്യവേദി സംഘടനാ സെക്രട്ടറി എ.ബി.ബിജു, ബിഎംഎസ് ജില്ല സെക്രട്ടറി കെ.വി.മധുകുമാര്‍, ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എ.സുനില്‍ കുമാര്‍, ബിഎംഎസ് മേഖല സെക്രട്ടറി ശ്രീവിജി, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ക്യഷ്ണകുമാര്‍, താലൂക്ക് കാര്യവാഹ് എസ്.സജീഷ്, സജീവ് കുമാര്‍, രാമചന്ദ്രന്, ടി.എ.വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: