വൈക്കം: വൈക്കം മഹാദേവക്ഷേത്രക്കുളത്തില്‍ നിന്ന് അനുമതിയില്ലാതെ വന്‍തോതില്‍ മത്സ്യം പിടിച്ചു വാഹനത്തില്‍ കടത്തി.
കഴിഞ്ഞദിവസം പതിനഞ്ചോളം യുവാക്കളാണ് മത്സ്യം പിടിച്ചത്. രണ്ട്ലക്ഷം രൂപയോളം വരുന്ന മത്സ്യങ്ങളാണ് ഇവര്‍ പിടിച്ചത്. സംഭവം അറിഞ്ഞ് നാട്ടുകാര്‍ എത്തിയപ്പോഴാണ് ഇവര്‍ മത്സ്യം പിടിക്കുന്നത് നിറുത്തിയത്. ഏതാനും ദിവസമായി ക്ഷേത്രക്കുളം വറ്റിച്ചുവരികയായിരുന്നു. ഇതിന്റെ മറവില്‍ കരാറുകാരന്റെ നേതൃത്വത്തിലാണ് അനധികൃതമായി മത്സ്യം പിടിച്ചത്. ക്ഷേത്രക്കുള പടവുകളില്‍ മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തില്‍ നടത്തിയ ദേവപ്രശ്നത്തില്‍ ക്ഷേത്രക്കുളത്തില്‍ നിന്ന് മത്സ്യം പിടിക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്. ഇത് സംബന്ധിച്ച് ദേവസ്വം അധികാരികള്‍ പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: