കൊച്ചി: നിരക്കും കുറയ്ക്കാന്‍ തയ്യാറാക്കാത്തതിനാലും സമയക്രമം പാലിക്കാത്തതിനാലും സ്വകാര്യ ബസ് ഉടമകള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു. കെഎസ്ആര്‍ടിസി ബസ് യാത്രാനിരക്കു കുറച്ചതുപോലെ സ്വകാര്യബസുകള്‍ നിരക്ക് കുറയ്ക്കാന്‍ തയാറാകുന്നില്ലെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ തമ്പി സുബ്രഹ്മണ്യം സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജില്ലാ കളക്ടര്‍, ആര്‍ടിഒ, പോലീസ് ട്രാഫിക് അസി. കമ്മീഷണര്‍, സ്വകാര്യ ബസ് ഉടമകള്‍ എന്നിവര്‍ക്കു നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശിച്ചു.
പശ്ചിമ കൊച്ചിയില്‍ സ്വകാര്യബസുകള്‍ തോന്നിയപടി സര്‍വീസ് നടത്തുന്നതിനാല്‍ കുമ്പളങ്ങി, ചെല്ലാനം, ഇടക്കൊച്ചി എന്നിവിടങ്ങളില്‍ പഞ്ചിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പശ്ചിമകൊച്ചിയില്‍ വരാതെ ബസുകള്‍ തേവരയില്‍ സര്‍വീസ് അവസാനിപ്പിക്കുകയാണെന്നും ഇതു സംബന്ധിച്ചു കമ്മീഷന് മുമ്പ് പുറപ്പെടുവിച്ച ഉത്തരവ് വേണ്ടവിധം പാലിക്കാന്‍ തയാറാകുന്നില്ലെന്നും പരാതിക്കാരന് വ്യക്്തമാക്കി.
വാത്തുരുത്തിയില്‍ റെയില്‍വേ ഫ്ളൈ ഓവര്‍ അല്ലെങ്കില്‍ അടിപ്പാത നിര്‍മിച്ച് പശ്ചിമ കൊച്ചിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ മുമ്പ് കമ്മീഷന് പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കിയിട്ടില്ലെന്നും ഇതിനായുള്ള തുക അനുവദിക്കാതെ പശ്ചിമ കൊച്ചിയെ അവഗണിക്കുകയാണെന്നും പരാതിക്കാരന് ചൂണ്ടിക്കാട്ടി. പച്ചാളം മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിന് അനുവദിച്ച തുകയില്‍ മിച്ചമുളള 13 കോടി രൂപയും ഇന്ധനനികുതിയും റെയില്‍വേ വിഹിതവും ഉപയോഗിച്ച് ഇവിടെ നിര്‍മാണ പ്രവര്‍ത്തനം നടത്താമെന്നും അതിന് തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു മുമ്പ് നടപടിക്കു നിര്‍ദേശം നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ഈ പരാതിയില്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍, പൊതുമരാമത്തു നിരത്തു വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്കു നോട്ടീസ് അയയ്ക്കാന്‍ കമ്മീഷന് ഉത്തരവിട്ടിട്ടുണ്ട്.
തൃപ്പൂണിത്തുറ നഗരപരിധിയില്‍ പിഡബഌുഡി നിര്‍മിച്ച പാലങ്ങളുടെ കാലാവധി കഴിഞ്ഞ ടോള്‍ പിരിവ് ഒഴിവാക്കി യാത്രാസൗജന്യം അനുവദിക്കണമെന്നും തമ്പി സുബ്രഹ്മണ്യം നല്കിയ പരാതിയില്‍ പറഞ്ഞു. എസ്എന്‍ കവല, റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്ക് ആകെ നിര്‍മാണച്ചെലവ് പത്തുകോടിയാണെങ്കില് 3,545 കോടി രൂപ റെയില്‍വേ ബ്രിഡ്ജസ് ആന്റ് ഡെവലപ്മെന്റ് കോര്പറേഷന് സമ്പാദിച്ചതായും പരാതിയില്‍ പറയുന്നു. പത്തുകോടി രൂപയില്‍ താഴെ നിര്‍മാണച്ചെലവുള്ള പാലങ്ങള്‍ക്ക് ടോള്‍ ഒഴിവാക്കണമെന്ന നിര്‍ദേശേം പാലിക്കുന്നില്ലെന്നും പറയുന്നു. എസ്എന്‍ കവല, റിഫൈനറി മേല്‍പ്പാലം, ചിത്രപ്പുഴ പാലം എന്നിവിടങ്ങളില്‍ ഇപ്പോള്‍ ടോള്‍ പിരിക്കുന്നുണ്ട്. ഇതു സംബന്ധിച്ചു മറ്റു പരാതികളും കമ്മീഷനും ലഭിച്ചു. വിഷയത്തില്‍ പൊതുമരാമത്തു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, തൃക്കാക്കര ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ കമ്മീഷന് നിര്‍ദേശിച്ചു.
എറണാകുളം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ മെഡിക്കല്‍ കോളേജുകളിലും കാത്ത് ലാബ് ലാബുകള്‍ വേണമെന്നും ആലപ്പുഴ സാഗര ആശുപത്രിയിലെ കാത്ത് ലാബ് ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് വി ആര് കൃഷ്ണയ്യര്‍ മൂവ്മെന്റ് നല്കിയ പരാതി മുഖ്യമന്ത്രിയുടെ വിടാന്‍ കമ്മീഷന് നിര്‍ദേശിച്ചു. പുതിയ ബജറ്റില്‍ പാല, മഞ്ചേരി എന്നിവിടങ്ങളിലെ താലൂക്ക് ആശുപത്രികളില്‍ കാത്ത് ലാബ് അനുവദിച്ചുവെങ്കിലും ഡോക്ടര്‍മാരെ നിയമിക്കുകയോ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നു കമ്മീഷന് വ്യക്തമാക്കി.
മൂലമ്പിള്ളി സര്‍വീസ് റോഡ് ജനങ്ങള്‍ക്കു പ്രയോജനപ്പെടുന്ന വിധത്തില്‍ നിര്‍മിക്കേണ്ടത് പദ്ധതിയില്പ്പെടുത്താനാവില്ലെന്ന ജില്ലാ കളക്ടറുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും ചെയര്മാന് പറഞ്ഞു. പോലീസുകാര്‍ക്ക് ആഴ്ച അവധി അനുവദിക്കുന്നില്ലെന്നും നിയമപ്രകാരമുള്ള അവധികള്‍ അനുവദിക്കുന്നതിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ലഭിച്ച പരാതിയില്‍ ആഭ്യന്തര വകുപ്പിന് നോട്ടീസ് അയയ്ക്കാന്‍ കമ്മീഷന് ഉത്തരവിട്ടു. ആകെ 51 കേസുകളാണ് ഇന്നലെ കമ്മീഷന് പരിഗണിച്ചത്. ഇതില്‍ 15 കേസുകള്‍ പുതിയതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: