കൊല്ലം: നഗര-ഗ്രാമപ്രദേശങ്ങളില്‍ കഞ്ചാവ് ലോബിയുടെ പ്രവര്‍ത്തനം സജീവം. ലഹരിമുക്ത ജില്ലയാക്കാന്‍ അധികൃതര്‍ നടത്തുന്ന ശ്രമങ്ങള്‍ ഫലം കാണുന്നില്ലെന്ന വ്യക്തമായ സൂചന നല്‍കിയാണ് കഞ്ചാവ് ലോബി ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.
ജില്ലയില്‍ വന്‍തോതില്‍ കഞ്ചാവ് എത്തുമ്പോഴും എക്സൈസ് കാര്യക്ഷമമായ അന്വേഷണം നടത്തുന്നില്ലെന്നതിന്റെ സൂചനയാണിത്. കണ്ണികളില്‍ വന്‍സ്രാവുകള്‍ നഗരത്തില്‍ വിലസുമ്പോള്‍ പേരിന് മാത്രം ചിലരെ അറസ്റ്റ് ചെയ്ത് മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ എക്സൈസ് നടത്തുന്നതെന്ന ആരോപണവും ശക്തമാണ്. തമിഴ്നാട്ടില്‍ നിന്നും വന്‍തോതില്‍ ജില്ലയില്‍ കഞ്ചാവ് എത്തുന്നുണ്ട്. വിദ്യാര്‍ത്ഥികളും യുവാക്കളും മധ്യവയസ്കരും കഞ്ചാവിന്റെ ഉപഭോക്താക്കളാണ്. ബൈക്കുകളില്‍ കറങ്ങിനടന്നു കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘം നഗരത്തിലും ഗ്രാമത്തിലും സജീവമാണ്. ഇവര്‍ വന്‍ ശൃംഖലയാണ്. ഇവരെ പറ്റി വ്യക്തമായ സൂചനകള്‍ ലോക്കല്‍ പോലീസ് സ്റ്റേഷനുകളില്‍ ലഭ്യമായിട്ടും ഇവരെ പിടികൂടാന്‍ പോലീസ് ശ്രമിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: