പള്ളുരുത്തി: മദ്യപസംഘത്തിന്റെ ബൈക്കുകള്‍ കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഒരു ബൈക്കിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇരുവരും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാവിലെ 11 ഓടെ പെരുമ്പടപ്പ് അന്നപൂര്‍ണേശ്വരി ഷോപ്പിംഗ് കോംപ്ലക്സിനു മുന്നിലായിരുന്നു അപകടം.
കുമ്പളങ്ങി സ്വദേശി അരുണ്‍ ജോസഫ് (26) ജേക്കബ് (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അരുണ്‍ ജോസഫിന്റെ കൈക്കും, തലക്കും പരിക്കുണ്ട്. പള്ളുരുത്തിയിലെ ബിവറേജസിന്റെ ഔട്ട്ലെറ്റില് നിന്നും മദ്യം വാങ്ങിവരികയായിരുന്ന സംഘത്തിന്റെ ബൈക്ക്, കുമ്പളങ്ങിയില്‍നിന്നും പള്ളുരുത്തിയിലേക്ക് പോവുകയായിരുന്ന മറ്റൊരുബൈക്കുമായാണ് കൂട്ടിയിടിച്ചത്.
ബൈക്കുകള്കൂട്ടിയിടിച്ച് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനെത്തിയ സമയത്താണ് ഇവര്‍ മദ്യലഹരിയിലാണെന്ന് അറിയുന്നത്. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ അപകടമുണ്ടാക്കിയ ബൈക്കുയാത്രക്കാര്ക്കുനേരെതട്ടിക്കയറി.
സംഭവം പന്തിയല്ലെന്നുകണ്ട അപകടമുണ്ടാക്കിയ ബൈക്കിലെത്തിയ ഒരു സംഘം രക്ഷപ്പെട്ടു. അതേസമയം പെരുമ്പടപ്പിലെ ഇടുങ്ങിയ റോഡുകളിലൂടെ അമിതവേഗതയിലാണ് ഇരുചക്രയാത്രികര്‍ പായുന്നതെന്ന് നാട്ടൂകാര്‍ ആരോപിച്ചു. ഇവര്‍ നിന്തരം അപകടമുണ്ടാക്കിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്നും പരാതിയുണ്ട്.
ശരിയായവാഹനപരിശോധനയും അന്വേഷണവും നടത്തിയാല്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാവുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പള്ളുത്തിട്രാഫിക്ക് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: