കോട്ടയം: അയിത്താചാരങ്ങള്‍ ഏറ്റവും വലിയ ശാപമാണെന്നും ജാതിക്കതീമായ ഒത്തൊരുമയിലൂടെ മാത്രമേ സാമൂഹിക വികസനം നേടിയെടുക്കാന്‍ സാധിക്കൂവെന്നും ദേവസ്വം ബോര്‍ഡ് മെമ്പര്‍ അജയ്തറയില്‍ പറഞ്ഞു. പുതുമന തന്ത്രവിദ്യാലയത്തില്‍ നടന്ന ഗായത്രീയജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരബലി, മൃഗബലി, സതീഅനുഷ്ഠാനം തുടങ്ങിയ പലഅനാചാരങ്ങളേയും തുടച്ചുമാറ്റി എല്ലാ ജാതിയില്‍ ജനിച്ചവരെയും ഈശ്വരാരാധനയ്ക്ക് യോഗ്യരാക്കുന്ന രീതിയില്‍ ഹൈന്ദവ ധര്‍മ്മം മാറിക്കഴിഞ്ഞു. ഒരുകാലത്ത് ദൂരെ മാറ്റിനിര്‍ത്തപ്പെട്ടിരുന്ന അബ്രാഹ്മണര്പോലും ബ്രാഹ്മണ്യം നേടി പൂജാദികര്‍മ്മങ്ങള്‍ ചെയ്യുന്നു. ഇത്തരം മാറ്റങ്ങളെല്ലാം ഏറെ ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. പുതുമനതന്ത്രവിദ്യാലയം മുഖ്യാചാര്യന്‍ തന്ത്രരത്നം പുതുമനതന്ത്ര മഹേശ്വരന് നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. കണിയാപുരം ശശിസ്വാമികള്, അറുമുഖ തുളസീധരന്‍, ഹരികുമാര്‍ ആറ്റിങ്ങല്‍ എന്നിവര്‍ സംസാരിച്ചു. ഗായത്രീപൂജയും, സഹസ്രനാമജപവും, സത്സംഗവും ഗായത്രിയജ്ഞത്തിന്റെ ഭാഗമായി നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: