റിയൊ ഡി ജനെയ്റോ: കരിയറിലെ നൂറാം എടിപി ഫൈനലെന്ന മുന്‍ ഒന്നാം നമ്പര്‍ റാഫേല്‍ നദാലിന്റെ മോഹത്തിനു തിരിച്ചടി. എടിപി റിയൊ ഓപ്പണ്‍ സെമിയില്‍ ലോക റാങ്കിങ്ങില്‍ നാല്പ്പത്തിയഞ്ചിലുള്ള ഉറുഗ്വെയുടെ പാബ്ലോ ക്യുവെസിനോട് തോറ്റു നദാല്‍. ആദ്യ സെറ്റ് നേടിയ ശേഷം അടുത്ത രണ്ടും അടിയറവച്ച് റാങ്കിങ്ങില്‍ നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള നദാലിന്റെ വീഴ്ച, സ്കോര്‍: 6-7, 7-6, 6-4. എഴുപത്തിയൊനന്നാം റാങ്കുകാരന് അര്‍ജന്റീനയുടെ ഗൈഡോ പെല്ല ഫൈനലില്‍ പാബ്ലോയുടെ എതിരാളി. അഞ്ചാം സീഡ് ഓസ്ട്രിയയുടെ ഡൊമിനിക് തെയ്മിനെ സെമിയില്‍ തുരത്തി ഗൈഡോ, സ്കോര്‍: 6-1, 6-4.
പ്രതികരിക്കാൻ ഇവിടെ എഴുതുക: