കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെയും സമീപ പ്രദേശങ്ങളിലേയും തൊഴിലാളികള്‍ക്കായി കാഞ്ഞിരപ്പള്ളി നൈനാര്‍പള്ളി കോംപ്ലക്സില്‍ ആരംഭിക്കുന്ന ഇ. എസ്. ഐ ആശുപത്രി 23ന് മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും.
രാവിലെ 11 ന് നടക്കുന്ന ചടങ്ങില്‍ ഡോ. എന്‍. ജയരാജ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം. പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീലാ നസീര്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ. സെബാസ്റ്റിയന് കുളത്തുങ്കല്‍, ബ്ലോക്ക്പഞ്ചായത്തംഗം പി. എ. ഷെമീര്‍, ഗ്രാമപഞ്ചായത്തംഗം എം.എ റിബിന് ഷാ എന്നിവരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും പ്രസംഗിക്കും. ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പ് ഡയറക്ടര്‍ ഡോ. എം. ബീനത്ത് സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. അജിതാ നായര്‍ നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: