പള്ളിക്കത്തോട്: ഇളങ്ങുളം രംഗശ്രീ കഥകളി ക്ലബിന്റെ 9-ാമത് പകല്‍ കഥകളി ഇന്ന് ഇളമ്പള്ളി ശ്രീധര്‍മ്മശാസ്താ ക്ഷേത്രസന്നിധിയില്‍ നടക്കും. ഉച്ചകഴിഞ്ഞ് 1.30ന് ‘നളചരിതം രണ്ടാം ദിവസം’ കഥയാണ് വേദിയില്‍ അരങ്ങേറുന്നത്.
കോട്ടയ്ക്കല്‍ ചന്ദ്രശേഖര വാര്യര്‍ (നളന്), കലാമണ്ഡലം ഷണ്മുഖന് (ദമയന്തി), കലാമണ്ഡലം രാമചന്ദ്രന് ഉണ്ണിത്താന് (കലി), പനമറ്റം സോമന് (ദ്വാപരന്), തിരുവഞ്ചൂര്‍ സുഭാഷ് (ഇന്ദ്രന്), ഫാക്ട് മോഹനന് (പുഷ്കരന്), കലാമണ്ഡലം പീശപ്പള്ളി രാജീവന് (കാട്ടാളന്) തുടങ്ങിയവര്‍ വേഷമിടും.
വേദിയില്‍ പ്രശസ്ത കഥകളി നടന്മാരായ കോട്ടയ്ക്കല്‍ ചന്ദ്രശേഖര വാര്യര്‍, പീശപ്പള്ളി രാജീവന്, രാമചന്ദ്രന് ഉണ്ണിത്താന്, ഫാക്ട് മോഹനന് എന്നിവരെയും കഥകളി സംഗീതജ്ഞനായ കലാനിലയം രാജീവിനെയും രംഗശ്രീ കഥകളി ക്ലബ്ബ് പൊന്നാടയണിയിച്ച് ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: