പെരുവ: മാധ്യമ വാര്‍ത്ത തുണച്ചതിനെ തുടര്‍ന്ന് അംഗന്‍വാടിക്ക് അടച്ചുറപ്പുള്ള കെട്ടിടമായി. മുളക്കുളം പഞ്ചായത്തിലെ അഞ്ചാംവാര്‍ഡിലെ 78-ാം നമ്പര്‍ അംഗന്‍വാടിയാണ് സ്ഥലപരിമിതിയും കെട്ടിടത്തിന്റെ ശോച്യാവസ്ഥയും മൂലം നിര്‍ത്തലാക്കുന്ന അവസ്ഥയിലെത്തിയത്. കാറ്റും മഴയും എത്തിയാല്‍ മറിഞ്ഞുവീഴുന്ന അവസ്ഥയിലായിരുന്നു ഒറ്റ മുറിയുള്ള അംഗന്‍വാടി. ഇതിന്റെ അവസ്ഥകാണിച്ച് ബിജെപി മുളക്കുളം പഞ്ചായത്ത് കമ്മിറ്റി ചൈല്‍ഡ് ലൈന്കോ-ഓര്‍ഡിനേറ്റര്‍, ശിശുക്ഷേമവകുപ്പ്, പഞ്ചായത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ സ്ഥലത്തെത്തി പുതിയ കെട്ടിടം കണ്ടെത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് അടച്ചുറപ്പുള്ള കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.
പുതിയ കെട്ടിടത്തിലേക്ക് എത്തിയ കുട്ടികളെ ബിജെപി മുളക്കുളം പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ മധുരം നല്കി സ്വീകരിച്ചു. ഇ.സി.സോമന്, സുരേഷ്, രവീന്ദ്രന്, അജി തുടങ്ങിയവര്‍ സന്നിഹിതരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: