കോട്ടയം: ജനാധിപത്യം കുറ്റമറ്റരീതിയില്‍ നിലനില്ക്കാന് മാധ്യമങ്ങള്‍ നിഷ്പക്ഷമാകണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് അഭിപ്രായപ്പെട്ടു. ആള് ഇന്ത്യാ ബാങ്ക് എംപ്ളോയിസ് അസോസിയേഷന് സംഘടിപ്പിച്ച കോര്‍പ്പറേറ്റുകള്‍ മാധ്യമങ്ങളെ വിഴുങ്ങുമ്പോള്‍ ജനാധിപത്യവും ബഹുസ്വരതയും നേരിടുന്ന വെല്ലുവിളികള്‍ എന്നി വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളും മാധ്യമ പ്രവണതകളും സമൂഹത്തെ ആഴത്തില്‍ സ്വാധീനിക്കുന്നുണ്ട്. ആദ്യകാലങ്ങളില്‍ മാധ്യമങ്ങള്‍ക്ക് ലാഭക്കണ്ണുകളുണ്ടായിരുന്നില്ല. മാധ്യമപ്രവര്‍ത്തനം പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. 2009ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ചൗഹാനുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പെയ്ഡ് ന്യൂസ് നിയന്ത്രിക്കാന്‍ കുറ്റമറ്റ നിയമങ്ങള്‍ കൊണ്ടുവരണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് തന്നെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് വി.എസ്.പറഞ്ഞു. ഫെഡറേഷന് ഓര്‍ഗനൈസിംഗ് സെക്രട്ടറി അനിയന് മാത്യു മോഡറേറ്റര്‍ ആയിരുന്നു. ചെറുകര സണ്ണി ലൂക്കോസ് വിഷയാവതരണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: