കണ്ണൂര്‍: മനോജ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പ്രത്യേകസെല്ലില്‍ പാര്‍പ്പിച്ചിരിക്കുന്ന സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെ രണ്ട് ദിവസത്തിനകം ജയിലിലേക്ക് മാറ്റും.
ജയരാജന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനും തലശ്ശേരി സെഷന്‍സ് കോടതിയിലും വിദഗ്ധ സംഘം റിപ്പോര്‍ട്ട് നല്‍കും.
തലശ്ശേരി സെഷന്‍സ് കോടതി റിമാന്റ് ചെയ്ത ജയരാജന് തനിക്ക് ശാരീരിക അസ്വസ്ഥതയുണ്ടെന്ന് കോടതിയില്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ ജയരാജന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും പ്രായത്തിന്റേതായ അവശതകള്‍ മാത്രമേയുള്ളു എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ആരോഗ്യസ്ഥിതി തൃപ്തികരമായതിനാല് രണ്ട് ദിവസത്തികം ജയരാജനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യും.
നേരത്തേ ജയരാജന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് തലശ്ശേരി സെഷന്‍സ് കോടതി ആവശ്യപ്പെട്ടിരുന്നു. ജയരാജനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് സിബിഐ നല്കിയ ഹര്‍ജി 23 ന് കോടതി പരിഗണിക്കും. വിദഗ്ധ സംഘം നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സിബിഐയുടെ ഹര്‍ജിയില്‍ കോടതി തീരുമാനമെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: