കൊച്ചി: കൊച്ചി സിജിഎസ്ടി ചീഫ് കമ്മിഷണര്‍ ഓഫീസിലെ അസിസ്റ്റന്റ് കമ്മിഷണര്‍ എം.ആര്. രാമചന്ദ്രന് ഇന്ന് സര്വീസില്നിന്നുംവിരമിക്കുന്നു. 2016ല്‍ സുത്യര്‍ഹ സേവനത്തിനു രാഷ്ട്രപതിയുടെ വിശിഷ്ടസേവന പുരസ്കാരം ലഭിച്ച ഉദ്യോഗസ്ഥനാണ്. കേരളാ ഹൈക്കോടതിയില്‍ അഭിഭാഷകനായിരുന്ന രാമചന്ദ്രന് 1993ല്‍ സെന്‍ട്രല്‍ എക്സൈസില്‍ ഇന്‍സ്പെക്ടറായി ജോലിയില്‍ പ്രവേശിച്ചു.
മുന്നൂറോളം സെന്‍ട്രല്‍ എക്സൈസ്, സേവനനികുതി കേസുകളില്നിന്നുമായി ഇരുനൂറുകോടിയിലധികം നികുതി വെട്ടിപ്പുകള്‍ കണ്ടെത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്റലിജന്‍സില്‍ ജോലി ചെയ്യുമ്പോള്‍ പിടിച്ച നാല്‍പ്പതോളം കേസുകളില്‍ അറുപതു കിലോ കിലോ സ്വര്‍ണം കണ്ടുപിടിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു.
നാര്‍ക്കോട്ടിക്സെല്‍ ഇന്‍സ്പെക്ടര്‍ ആയിരിക്കെ മൂന്നാര്‍ വനമേഖലയില്‍ അനധികൃതമായി കൃഷി ചെയ്തിരുന്ന നിരവധി കഞ്ചാവ് തോട്ടങ്ങള്‍ വെട്ടി നശിപ്പിക്കുന്നതിലും, അറുപതു കോടിയിലധികംവിലവരുന്ന കഞ്ചാവ് പിടിച്ചെടുത്തു നശിപ്പിക്കുന്നതിലും മുന്‍കൈയെടുത്തു. സെന്‍ട്രല്‍ എക്സൈസ്, കസ്റ്റംസ്, സര്വീസ്ടാക്സ്, ജിഎസ്ടി എന്നിവയെ സംബന്ധിക്കുന്ന നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2020ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസ് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: