ധാക്ക: ഏഷ്യാകപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതാ മത്സരത്തില്‍ അഫ്ഗാന് ജയം. ഇന്നലെ ഒമാനെ മൂന്ന് വിക്കറ്റിന് അഫ്ഗാന് കീഴടക്കി. കഴിഞ്ഞ ദിവസം യുഎഇയോട് പരാജയപ്പെട്ട അഫ്ഗാന്റെ ആദ്യ വിജയമാണിത്. ഇന്നലെ നടന്ന കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് മൂന്ന് പന്തുകളും മൂന്ന് വിക്കറ്റുകളും ബാക്കിനില്‍ക്കേ 168 റണ്‍സെടുത്ത് വിജയം സ്വന്തമാക്കുകയായിരുന്നു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കപ്പെട്ട ഒമാന്‍ ഓപ്പണര്‍ സീഷന്‍ മഖ്സൂദിന്റെയും (42 പന്തില്‍ 52), അഡ്നന് ഇല്ല്യാസിന്റെയും (27 പന്തില്‍ 54) അര്‍ദ്ധസെഞ്ചുറികളുടെ കരുത്തിലാണ് 165 റണ്‍സ് അടിച്ചുകൂട്ടിയത്. ജിതേന്ദര്‍ സിങ് 23ഉം റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് നൂര്‍ അലി സദ്റാന് (63), ക്യാപ്റ്റന്‍ അസ്ഗര്‍ (34), നജിബുള്ള സദ്റാന് (23) എന്നിവര്‍ അഫ്ഗാന് നിരയില്‍ മികച്ച ബാറ്റിങ് നടത്തി. ഒരു ഘട്ടത്തില്‍ നാലിന് 140 എന്ന നിലയില്‍ നിന്ന് 6ന് 141 എന്ന നിലയിലേക്ക് തകര്‍ന്നെങ്കിലും ദൗലത്ത് സദ്റാനും (12 നോട്ടൗട്ട്), ഗുല്‍ബാദിന്‍ നെയ്ബും (4 നോട്ടൗട്ട്) ചേര്‍ന്ന് ഒടുവില്‍ വിജയത്തിലെത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: