ബാഹുബലിയിലൂടെ മലയാളികളുടെ ഇഷ്ട നടനായിമാറിയ പ്രഭാസിന്റെ തെലുങ്കിലെ പുതിയ സൂപ്പര്‍ഹിറ്റ് ചിത്രമായ മിസ്റ്റര്‍ പെര്‍ഫെക്റ്റ്’അതേ പേരില്‍ തന്നെ മലയാളത്തില്‍ മൊഴിമാറ്റി എത്തുന്നു. ബാഹുബലി’ക്കുശേഷം, മലയാളികളെ ആകര്‍ഷിച്ച പ്രഭാസിന്റെ ബില്ല ദ ഡോണ്‍, മിര്‍ച്ചി, റിബല്‍ എന്നീ ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച റാഫി മതിരയാണ്, പുതിയ ചിത്രമായ ‘മിസ്റ്റര്‍ പെര്‍ഫക്ട്’എന്ന ചിത്രവും കേരളത്തിലെത്തിക്കുന്നത്.
ദശരഥയാണ് ചിത്രം സംവിധാനം ചെയ്തത്. ദേവിശ്രീപ്രസാദ് – റാഫി മതിര ടീമിന്റെ ഗാനങ്ങളാണ് മറ്റൊരു പ്രത്യേകത. തെന്നിന്ത്യന്‍ താരം, താപ്സിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
രചന – അബ്ബൂരി രവി, കെ. എസ്. രവീന്ദ്ര, സംഭാഷണം – മങ്കൊമ്പ് ഗോപാലകൃഷ്ണന്, ഗാനങ്ങള്‍ – റാഫിമതിര, സംഗീതം – ദേവിശ്രീപ്രസാദ്, ആലാപനം – വിധു പ്രതാപ്, ചിത്രഅരുണ്‍, മൃദുല വാര്യര്‍, ജിത്തു, പ്രിയ ജേഴ്സന്, ക്യാമറ – വിജയ് സി. ചക്രവര്‍ത്തി. കാജല്‍ അഗര്‍വാള്‍, നാസ്സര്‍, പ്രകാശ് രാജ്, കെ. വിശ്വനാഥ്, സിയാജി ഷിന്‍ഡെ, മുരളി മോഹന്‍ എന്നിവര്‍ അഭിനയിക്കുന്നു. ഫെബ്രുവരി അവസാനം ചിത്രം തീയേറ്ററിലെത്തും.
ഭയം’
സിനിമ ചരിത്രത്തില്‍ ആദ്യമായി വിഷ്വല്‍ ഇഫക്ട്സിന്റെ സഹായമില്ലാതെ ഒരു ഹൊറര്‍ സിനിമ മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്നു.
ഭയം എന്ന് പേരിട്ട ഈ ചിത്രം സിഗ്നല്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് റിയാസ് ഇസ്മത്ത് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു. അനന്തു മൂവി മേക്കേഴ്സിന്റെ ബാനറില്‍ മധു പിള്ളൈ നൂറനാട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ പൂജ ഫെബ്രുവരി 29-ാം തീയതി കോട്ടയത്ത് നടക്കും. മാര്‍ച്ച് 15 ന് പൊന്‍കുന്നത്തും പരിസരങ്ങളിലുമായി ചിത്രീകരണം നടക്കും. ക്യാമറ- നൗഫല്‍ ദ്ദീന്‍, ലിജു കോന്നി, സംഗീതം-രഞ്ചിന് രാജ്, അസോസിയേറ്റ് ഡയറക്ടര്‍-സജിത്ത് ബാലകൃഷ്ണന്. നിരവധി ചിത്രങ്ങളിലൂടെ തമിഴില്‍ ശ്രദ്ധേയനായ ആദിത്യന് നായകനാകുന്ന ഈ ചിത്രത്തില്‍ മറ്റു പ്രമുഖ താരങ്ങളും പ്രധാന വേഷത്തില്‍ എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: