മുക്കം: പഴയകാല വാടക കെട്ടിടങ്ങള്‍ കരാര്‍ കഴിഞ്ഞിട്ടും ഒഴിഞ്ഞു കൊടുക്കാതെയും കാലോചിത വാടക വര്‍ദ്ധനവ് നല്‍കാതെയും വാടക്കാര് വ്യാപാരി സംഘടനാ ബലത്തില്‍ കെട്ടിട ഉടമകളെ ദ്രോഹിക്കുകയാണെന്നും വാടകക്കാരനും കെട്ടിട ഉടമക്കും ഒരു പോലെ നീതി ലഭിക്കുന്ന പരിഷ്കരിച്ച കെട്ടിട വാടക ബില്‍ ഉടന്‍ പ്രാബല്യത്തില്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ബില്‍ഡിങ്ങ് ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് കൊടിയത്തൂര്‍ പഞ്ചായത്ത് കണ്വന്ഷന് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി സി.ടി.കുഞ്ഞോയി ഉദ്ഘാടനം ചെയ്തു.വി.ആര്.ശിവദാസന്‍ അധ്യക്ഷത വഹിച്ചു.സത്താര്‍ കൊളക്കാടന്‍,മുഹമ്മദ് ബഷീര്‍ പാലാട്ട്, അബ്ദുള്‍ ഖാദര്‍ താളത്തില്‍, പി.വി.അബ്ദുള്‍ കരീം ബാബു, എം.എസ്.മുഹമ്മദ് മാസ്റ്റര്‍, വി.സി.അച്ചുതന്, ബക്കര്‍ കല്ലങ്ങല്‍ എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: