ബാലുശ്ശേരി: രാഷ്ട്രീയ സംസ്കൃത സംസ്ഥാ(ഡീംഡ് യൂണിവേഴ്സിറ്റി ന്യൂ ഡല്‍ഹി) ന്റെ സഹകരണത്തോടെ കൂടി ബാലുശ്ശേരിയിലെ കാലിക്കറ്റ് ആദര്‍ശസംസ്കൃത വിദ്യാപീഠം 25,26 തിയ്യതികളില്‍ സാഹിത്യ വേദാന്ത- യോഗ വിഷയങ്ങളില്‍ ദ്വിദ്വിന സെമിനാര്‍ സംഘടിപ്പിക്കുമെന്നുണ്ട്. സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാഷ്ട്രപതിയുടെ സംസ്കൃത പണ്ഡിത പുരസ്ക്കാര ജേതാവും സംസ്കൃത വിദ്യാപീഠം പ്രബന്ധക സമിതി ചെയര്‍മാനുമായ വരാഹം ചന്ദ്രശേഖരന്‍നായര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളിലായി ചെന്നെ കൃഷ്ണമാചാര്യ യോഗാ മന്ദിരം ഡയറക്ടര്‍ ഡോ. എം.ജയരാമന്, പയ്യന്നൂര്‍ ഗവ. കോളേജ് റിട്ട. പ്രൊഫ. ഡോ. പി. മനോഹരന്, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃതയൂണിവേഴ്സിറ്റി റിട്ട. പ്രൊഫ. കെ.പി ശ്രീദേവി, ശൃംഗേരി രാജീവ് ഗാന്ധി കാമ്പസ് ഉപദേശകനും വകുപ്പ് അധ്യക്ഷനുമായ പ്രൊഫ. മഹാബാലേശ്വര്‍ പി ഭട്ട്, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല പ്രൊഫ. വി വസന്തകുമാരി തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
പിജി വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കും 26ന് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 9447884763 നമ്പറില്‍ ബന്ധപ്പെടുക. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ ഡോ. എസ്. വിക്രമന്, ജനറല്‍ കണ്‍വീനര്‍ ഡോ. ഇ. പ്രകാശ്, ഡോ. എ. മനോജ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: