കോഴിക്കോട്: തെങ്ങിലക്കടവ് മുത്തശ്ശിക്കാവിനു നേരെയുണ്ടായ ആക്രമണത്തില്‍ കേരള സാംബവര്‍ സൊസൈറ്റി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പട്ടിക ജാതിക്കാരുടെ വിശ്വാസങ്ങളെയും ആരാധനാ സ്വാതന്ത്ര്യത്തെയും അധിക്ഷേപിക്കുന്ന ആസൂത്രിത കടന്നാക്രമണമാണ് ഇവിടെ സംഭവിച്ചതെന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ നേതാക്കള്‍ ആരോപിച്ചു. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ കേരള സാംബവര്‍ സൊസൈറ്റി ജില്ലാ വൈസ് പ്രസിഡന്റ് കെ. യു വേലായുധന് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ബി ശ്രീധരന്, പി. സതീഷ്കുമാര്‍, പ്രേം ആനന്ദ്, കെ. രാമദാസ്, പരശുരാമന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: