ക്രൈസ്റ്റ് ചര്‍ച്ച്: ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ടെസ്റ്റില്‍ ഏറ്റവും അതിവേഗ സെഞ്ച്വറിയ്ക്ക് ഇനി മക്കുല്ലം മാത്രം ഉടമ. ഏകദിനത്തെ വെല്ലുന്ന വെടിക്കെട്ട് ബാറ്റിംഗുമായി ടെസ്റ്റ് ക്രിക്കറ്റിലാണ് മക്കുല്ലത്തിന്റെ റെക്കോര്‍ഡ്.
ഓസ്ട്രേലിയയ്ക്കെതിരെ നടന്ന രണ്ടാം ടെസ്റ്റില്‍ വെറും 54 പന്തിലാണ് മക്കുല്ലം സെഞ്ച്വറി തികച്ചത്. തന്റെ വിരമിയ്ക്കല്‍ മത്സരം കൂടിയായിരുന്നു ഇത്. 16 ബൗണ്ടറികളും നാല് സിക്സറുകളും ചേര്‍ത്താണ് മക്കുല്ലം 54 പന്തില്‍ 100 തികച്ചത്. ആകെ 21 ഫോറുകളും ആറ് സിക്സറുകളും മക്കുല്ലം പറത്തി.
30 വര്‍ഷം മുമ്പ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം വിവിയന്‍ റിച്ചാര്‍ഡും രണ്ട് വര്‍ഷം മുമ്ബ് പാകി താരം മിസ്ബ ഉള്‍ഹഖും സ്ഥാപിച്ച റെക്കോര്‍ഡ് ആണ് മക്കുല്ലം തകര്‍ത്തത്. 56 പന്തില്‍ സെഞ്ച്വറി എന്നതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്.
കുറഞ്ഞ സമയത്തില്‍ സെഞ്ച്വറി തികച്ചവരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇപ്പോള്‍ മക്കുല്ലം. 79 മിനിട്ടിലായിരുന്നു മക്കുല്ലത്തിന്റെ സെഞ്ച്വറി. ഓസ്ട്രേലിയന്‍ താരം ജാക്ക് ജോഫ്രി 1921 ല്‍ സൗത്ത് ആഫ്രിയ്ക്കക്കെതിരെ 70 മിനിറ്റില്‍ സെഞ്ച്വറി നേടിയതാണ് ഇക്കാര്യത്തിലെ ലോക റെക്കോര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: