കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലെ കോഴിക്കോട്, വയനാട് ജില്ലകളിലെ എന്‍എസ്എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ എന്‍എസ്എസ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ആരവം 2കെ എന്ന പേരില്‍ സംഘടിപ്പിക്കുന്ന കലോത്സത്തില്‍ 30 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.
സ്റ്റേജിന മത്സരങ്ങള്‍ 20,21 തിയ്യതികളിലായി ചാത്തമംഗലം എംഇഎസ് കോളജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സില്‍ നടക്കും. 20 ന് രാവിലെ അഡ്വ. പി.ടി.എ റഹീം എംഎല്‍എ കലോത്സവം ഉദ്ഘാടനം ചെയ്യും. 21ന് ദേശീയ സാഹസിക കാമ്പില്‍ പങ്കെടുത്ത വളണ്ടിയര്‍മാരെ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം. മുഹമ്മദ് ബഷീര്‍ അനുമോദിക്കും.
പരിപാടിയുടെ ദീപശിഖാ പ്രയാണം കോഴിക്കോട് ഫാറൂഖ് കോളജില്‍ നിന്നും മഹാത്മാഗാന്ധിയുടെ ഛായാചിത്ര പ്രയാണം കോഴിക്കോട് പ്രൊവിഡന്‍സ് കോളജില്‍ നിന്നും ആരംഭിച്ച് മണാശ്ശേരി എംഎഎംഒ കോളജില്‍ സമാപിക്കും. തുടര്‍ന്ന് സാംസ്കാരിക ഘോഷയാത്രയോടു കൂടി എംഇഎസ് കോളജില്‍ പതാകയുയര്‍ത്തും. പ്രോഗ്രാം ഓഫീസര്‍മാരായ പി. കമറുദ്ധീന്‍, കെ. ഷാഫി, ആര്. സിനി, ഇ. ജൂലി, കെ. ബേബി ഷിഫ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: