കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് നിയമനത്തിലെ അഴിമതിയും വര്ഗ്ഗീയവല്ക്കരണവും അന്വേഷിക്കണെമന്ന് ബിജെപി ഉത്തരമേഖല ജനറല്‍ സെക്രട്ടറി പി.രഘുനാഥ് വിജിലന്സ്ഡയറക്ടറോട് ആവശ്യപ്പെട്ടു. 320 അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നടന്നത് സിന്‍ഡിക്കറ്റ് അംഗങ്ങള്‍ നല്കിയ ഇന്റര്‍വ്യൂ മാര്‍ക്ക് അടിസ്ഥാനത്തിലാണ്.എഴുത്തുപരീക്ഷയില്‍ 50 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങിയ ഉദ്യോഗാര്‍ത്ഥികളെ പിന്നിലാക്കി ഇന്റര്‍വ്യൂ നടത്തി അവര്‍ക്ക് 3 മുതല്‍ 6 ശതമാനം വരെ മാര്‍ക്ക് നല്‍കുകയും എഴുത്തുപരീക്ഷയില്‍ 40 ശതമാനത്തില്‍ താഴെ മാര്‍ക്ക് ലഭിച്ചവര്‍ക്ക് 15 മുതല്‍ 20 ശതമാനം വരെ മാര്‍ക്ക് നല്‍കിയാണ് അനര്‍ഹരായവര്‍ക്ക് നിയമനം നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇന്റര്‍വ്യൂ ക്ലറിക്കല്തസ്തികയ്ക്ക് ആവശ്യമില്ല എന്ന കേന്ദ്രസര്‍ക്കാറിന്റെ തീരുമാനമുള്ള സാഹചര്യത്തിലാണ് ഇത്തരം അഴിമതി യൂണിവേഴ്സിറ്റിയില്‍ നടക്കുന്നത്. ലീഗ്- കോണ്‍ഗ്രസ് കക്ഷികളുടെ ഏജന്റുമാരാണ് ഇന്റര്‍വ്യൂവിന്റെ മറവില്‍ വന്‍ അഴിമതി നടത്തുന്നത്. ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ നിയമനം നടന്നതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സമഗ്ര അന്വേഷണത്തിന് സംസ്ഥാന സര് ക്കാര് തയ്യാറാകണമെന്നും പി.രഘുനാഥ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. എഴുത്തുപരീക്ഷയില്‍ ശരാശരിയിലും താഴെ മാര്‍ക്കുള്ളവര്‍ക്ക് അഭിമുഖത്തില്‍ 90 ശതമാനത്തിലേറെ മാര്‍ക്ക് ലഭിച്ചതിന്റെ അടിസ്ഥാനം അഴിമതിയും വര്‍ഗ്ഗീയതയുമാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് പി. രഘുനാഥ് രേഖാമൂലം നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: