പാറ്റ്ന: പ്രൊ കബഡി ലീഗിന്റെ മൂന്നാം പതിപ്പില്‍ ദല്‍ഹി ദബാംഗിന് ആദ്യ ജയം. കഴിഞ്ഞ ഏഴ് മത്സരങ്ങളും പരാജയപ്പെട്ട ദബാംഗ് ഇന്നലെ ബെംഗളൂരു ബുള്‍സിനെയാണ് കീഴടക്കിയത്. വാശിയേറിയ പോരാട്ടത്തില്‍ 21-35നായിരുന്നു ദല്‍ഹി ദബാംഗ് വിജയം സ്വന്തമാക്കിയത്. ആദ്യപകുതിയില്‍ ദല്‍ഹി 7-16ന് മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ കൂടുതല്‍ വ്യക്തമായ ഗെയിം പ്ലാനോടെ കളത്തിലിറങ്ങിയ ദല്‍ഹി ബെംഗളൂരു ടീമിനെ ഒരു തവണ ഓള് ഔട്ടാക്കുകയും ചെയ്തു. ജയിച്ചെങ്കിലും ഏഴ് പോയിന്റുള്ള ദല്‍ഹി ദബാംഗ് ഏറ്റവും പിന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: