സിഡ്നി: ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന് വോണിന് പാമ്പുകടിയേറ്റു. ഒരു റിയാലിറ്റി ഷോക്കിടെയാണ് വോണിനെ പാമ്പ് കടിച്ചത്. വിഷമില്ലാത്ത അനാക്കോണ്ട വിഭാഗത്തില്‍പ്പെട്ട പാമ്പാണ് ഷെയ്ന് വോണിനെ കടിച്ചത്. ഉടന്‍ തന്നെ വോണ്‍ ചികിത്സ തേടിയിരുന്നു. വോണിന് മറ്റു പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ചാനല്‍ അധികൃതര്‍ അറിയിച്ചു.
നെറ്റ്വര്‍ക്ക് ടെന്‍ ചാനലിലെ ഐ ആം എ സെലിബ്രിറ്റി… ഗെറ്റി മീ ഔട്ട് ഓഫ് ഹിയര്‍ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കവെയായിരുന്നു 46കാരനായ ഷെയ്ന് വോണിനെ പാമ്പ് കടിച്ചത്. ഒരു ബോക്സില്‍ സൂക്ഷിച്ചിരുന്ന പാമ്പിന്റെ അടുത്തേക്ക് തല കൊണ്ടു വന്നപ്പോഴാണ് അപ്രതീക്ഷിതമായി വോണിന്റെ തലയില്‍ പാമ്പ് കടിച്ചത്.
പിന്‍ഭാഗത്ത് 100 പല്ലുകളുള്ള പാമ്പിന്റെ കടിയേറ്റപ്പോള്‍ മൂര്‍ച്ചയുള്ള നൂറു ആണി കൊണ്ടതായാണ് അദ്ദേഹത്തിന് അനുഭവപ്പെട്ടത്. കടിയേറ്റ ഭാഗത്ത് ചെറിയ അടയാളങ്ങള്‍ കാണപ്പെടുകയും ഉടന്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ചികിത്സക്കു ശേഷം തിരിച്ചെത്തിയ വോണ്‍ പരിപാടിയില്‍ പങ്കെടുത്തതായും റിയാലിറ്റി ഷോയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സ്റ്റീഫന്‍ ടെയ്റ്റ് പറഞ്ഞു.
ടെസ്റ്റില്‍ 708 വിക്കറ്റും 3,000ത്തിലേറെ റണ്‍സും എടുത്ത ഷെയ്ന് വോണ്‍ എക്കാലത്തെയും മികച്ച കളിക്കാരനായിട്ടാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: