കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സാവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ആയുര്‍യോഗ പദ്ധതിയുടെ മൂന്നാമത് കേന്ദ്രത്തിന് പയ്യോളിയില്‍ തുടക്കമായി. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുവേണ്ടി ഡ്രൈവര്‍ മാര്‍ക്കും മെച്ചപ്പെട്ട ഗാര്‍ഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനുവേണ്ടി വീട്ടമ്മമാര്‍ക്കും പദ്ധതിയിലൂടെ പരിശീലനം നല്‍കും. ബുധന്‍, ശനി ദിവസങ്ങളില്‍ നടക്കുന്ന പരിശീലനത്തിന് ഡ്രൈവിംഗ് ലൈസന്‍സ് കൈവശമുള്ള ആര്‍ക്കും പങ്കെടുക്കാം.
പയ്യോളി അരങ്ങില്‍ ശ്രീധരന് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.പി. അജിത അധ്യക്ഷത വഹിച്ചു. പയ്യോളി മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. പി. കുല്‍സു മുഖ്യപ്രഭാഷണം നടത്തി. ഡോ. സൂരജ് എസ്.എന്‍. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.കെ. പ്രേമന്, ഇ. കുഞ്ഞിക്കണ്ണന്, പി.കെ. വേണുഗോപാലന്‍, ആര്. ഹരിദാസ്, മനുരാജ്.കെ, ഡോ. എം.ടി. മോഹന്‍ദാസ്, കുഞ്ഞബ്ദുള്ള എന്നിവര്‍ ആശംസ നേര്‍ന്നു. ഡോ. എസ്. ജയശ്രീ സ്വാഗതവും ഡോ. ഷീജ വി.പി. നന്ദിയും പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446433531, 9495996572 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: