കുറ്റിയാടി: ക്ഷേത്രങ്ങള്‍ ആരാധനാ കേന്ദ്രങ്ങള്‍ മാത്രമല്ല, ഒരു പ്രദേശത്തിന്റെ സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും നേതൃത്വം നല്കുന്ന കേന്ദ്രങ്ങള്‍ കൂടിയാണെന്നും കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. കുറ്റിയാടി ശ്രീകുഞ്ഞുമഠം മഹാദേവ മഹാവിഷ്ണു ക്ഷേത്ര പ്രതി ഷ്ഠാ ബ്രഹ്മകലശത്തോടനുബന്ധിച്ച് നടന്ന ഭക്തജന സദസ്സില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉപാസനയിലൂടെ ഭക്തന് ഏകാഗ്രത നേടാന്‍ കഴിയുകയാണ് ക്ഷേത്രങ്ങളുടെ ആത്യന്തിക താല്‍പ്പര്യം. ദുഃഖഭാരത്തിന് അറുതി വരുത്തി പരമമായ സത്യത്തിലേക്ക് ഉയര്‍ത്തുക എന്നതും ക്ഷേത്രങ്ങളുടെ ധര്‍മ്മമാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ ഭക്തനും പരമമായ ശാന്തിയും സമാധാനവും ക്ഷേത്രം പ്രദാനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ പി.പി. പത്മനാഭന് അദ്ധ്യക്ഷത വഹിച്ചു. കെ.പി. പ്രകാശന് മാസ്റ്റര്‍, പി.വി. മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു. കുഞ്ഞുമഠം ക്ഷേത്രപ്രതിഷ്ഠയോടനുബന്ധിച്ച് പുറത്തിറക്കിയ ജന്മഭൂമി സപ്ലിമെന്റിന്റെ പ്രകാശനവും സ്വാമി നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: