കോഴിക്കോട്: സോളാര്‍-ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ബഹുജന ധര്‍ണ നടത്തി. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിഡ്സണ്‍ കോര്‍ണറില്‍ നടത്തിയ ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. അഴിമതിയും അരക്ഷിതാവസ്ഥയും പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഇടത്-വലത് മുന്നണികള്‍ സ്വീകരിക്കുന്നതെന്ന് എം.ടി. രമേശ് കുറ്റപ്പെടുത്തി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബിജെപിക്ക് അനുകൂലമായി വിധിയെഴുതുമെന്നും ഇരുമുന്നണികള്‍ക്കും താക്കീതായി മൂന്നാം മുന്നണി ഉയര്‍ന്നുവരുമെന്നും അദ്ദേഹം പറഞ്ഞു. ഇത്രയധികം ആരോപണം ഉയര്‍ന്നിട്ടും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നത് ആ സ്ഥാനത്തിന് തന്നെ അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി ജില്ലാ പ്രസിഡന്റ് ടി. പി. ജയചന്ദ്രന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. നാഷണല്‍ കൗണ്‍സില്‍ അംഗം ചേറ്റൂര്‍ ബാലകൃഷ്ണന് മാസ്റ്റര്‍, സംസ്ഥാന സമിതി അംഗങ്ങളായ ടി.കെ. പ്രഭാകരന്, ടി.കെ. പത്മനാഭന്, സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്, മേഖലാ പ്രസിഡന്റ് വി.വി. രാജന്, ജനറല്‍ സെക്രട്ടറി പി. രഘുനാഥ്, സെക്രട്ടറി രാമദാസ് മണലേരി, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ. പി പ്രകാശ്ബാബു തുടങ്ങിയവര്‍ സംസാരിച്ചു. എം. മോഹനന്മാസ്റ്റര്, ഗിരീഷ് തേവള്ളി, എം.സി. ശശീന്ദ്രന്, ടി. പി. സുരേഷ്, പി. രമണീഭായ്, വി. കെ, ജയന്, ബി.കെ, പ്രേമന്, കെ.ടി. വിപിന്‍, കൗണ്‍സിലര്‍മാരായ നമ്പിടി നാരായണന്, ഇ. പ്രശാന്ത്കുമാര്‍, എന്‍. സതീഷ്കുമാര്‍, ഷൈമ പൊന്നത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി. ജിജേന്ദ്രന്‍ സ്വാഗതവും ടി. ബാലസോമന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: