താമരശ്ശേരി: യുവമോര്‍ച്ച പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.കെ. രാജേഷിന്റെ വീട് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് മാസ്റ്റര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് രാജേഷിന്റെ വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ തീവെച്ച് നശിപ്പിക്കപ്പെട്ടത്. വീടിന്റെ മുന്‍ ഭാഗത്തേക്ക് തീ പടര്‍ന്നതിനെ തുടര്‍ന്ന് വാതിലും ജനലുകളും കത്തി നശിക്കുകയും ചെയ്തിരുന്നു.
രാജേഷിന്റെ ബൈക്കുകള്‍ തീയിട്ട് നശിപ്പിച്ചതിനു പിന്നില്‍ രാഷ്ട്രീയം ഇല്ലെന്ന് പ്രചരിപ്പിക്കുന്നത് ജനത്തെ വിഡ്ഢിയാക്കുന്നതിനും കുറ്റക്കാരെ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് ടി.പി. ജയചന്ദ്രന് മാസ്റ്റര്‍ പറഞ്ഞു. രാജേഷിന്റെ ഇടപെടലുകളിലൂടെ നിരവധി യുവാക്കള്‍ ഈ പ്രദേശത്ത് ബിജെപിയിലേക്ക് കടന്നുവന്നിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം പേരും മുന്‍ ഡിവൈഎഫ്ഐ-സിപിഎം പ്രവര്‍ത്തകരാണ്. ഇതില്‍ അസ്വസ്ഥരായ ചില പ്രാദേശിക സിപിഎം ക്രിമിനലുകളാണ് തീയിടല്‍ നടത്തിയത്. പ്രതികളെ എത്ര യും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധപരിപാടികള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷാന്‍ കട്ടിപ്പാറ, ടി.പി. അനന്തനാരായണന്‍ ടി.എ ഷാജി, ഇ. അനി ല്‍കുമാര്‍, കെ.എം. സജീവന്, പി.ആര്. സഹദേവന്, പി.വി. ബാബു, വിനീത് കെ.വി, ബിനീഷ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: