കോഴിക്കോട്: പാപ്പിനിശ്ശേരി ആര്‍എസ്എസ് പ്രവ ര്‍ത്തകനായ അരോളി സുജിത്തിനെ അരുംകൊലചെയ്ത സിപിഎം ഫാസിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്നലെ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനം കോറണേഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ച് നഗരം ചുറ്റി കിഡ്സണ്‍ കോര്‍ണറില്‍ സമാപിച്ചു.
തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ബിജെപി ജില്ലാ പ്രസിജന്റ് ടി.പി. ജയചന്ദ്രന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വന്യമൃഗങ്ങള്‍ പോലും ചെയ്യാത്ത ക്രൂരതയാണ് സിപിഎം അനുവര്‍ത്തിക്കുന്നതെന്ന് ജയചന്ദ്രന് മാസ്റ്റര്‍ പറഞ്ഞു. കൊലപാതകങ്ങള്‍ നടത്തിയതിനു ശേഷം അപവാദപ്രചാരണം നടത്തുന്ന പാര്‍ട്ടി നേതൃത്വം കൊലയാളി സംഘങ്ങളെ പാലൂട്ടി വളര്‍ത്തുകയാണ്. അക്രമങ്ങള്‍ കൊണ്ട് അടിച്ചമര്‍ത്താമെന്ന സിപിഎമ്മിന്റെ വ്യാമോഹം അവസാനിപ്പിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസ് പ്രാന്തകാര്യകാരി അംഗം പി. ഹരിഷ്കുമാര്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ. പി. പ്രകാശ് ബാബു എന്നിവര്‍ പ്രസംഗിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ അധ്യക്ഷന്‍ കെ.വി. വത്സകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ടി. സുധീഷ് സ്വാഗതവും അനില്‍ മായനാട് നന്ദിയും പറഞ്ഞു. പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നു.
ബാലുശ്ശേരിയില്‍ നടന്ന പ്രകടനത്തിന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി ഗോപാലന്‍കുട്ടി മാസ്റ്റര്‍, ഗ്രാമ ജില്ലാ കാര്യവാഹ് ബാബു, താലൂക്ക് സംഘചാലക് വി.വി വാസുദേവന്‍മാസ്റ്റര്‍, കാര്യവാഹ് ബിനില്‍, ബിജെപി നേതാക്കളായ എന്‍.പി രാമദാസ്, സി.കെ ബാലകൃഷ്ണന് തുടങ്ങിയ വര് നേതൃത്വം നല്കി.
വടകരയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് എ.കെ. വിജയന് മാസ്റ്റര്‍, ടി.കെ. പ്രഭാകരന്, പി.എം. അശോകന്, ടി.യു. രാജേഷ് എന്നിവര്‍ നേതൃത്വം നല്കി. പുതിയ സ്റ്റാന്റ്പരിസരത്ത് ചേര്‍ന്ന യോഗത്തില്‍ പി.എം. അശോകന്. എ.കെ. വിജയന്, ടി.കെ. പ്രഭാകരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: