കോര്‍ഡോബ (അര്‍ജന്റീന): ഫുട്ബോള്‍ മത്സരത്തിനിടെ ചുവപ്പുകാര്‍ഡ് കാണിച്ച റഫറിയെ കളിക്കാരന് വെടിവെച്ചുകൊന്നു. 48കാരനായ റഫറി സീസര്‍ ഫ്ളോറസ് ആണ് മരിച്ചത്.
ചുവപ്പ് കാര്‍ഡ് കാണിച്ച കളിക്കാരന് ഉടന്‍ പുറത്തേക്ക് പോവുകയും ബാഗില്‍ നിന്ന് തോക്കെടുത്ത് മൂന്നുതവണ വെടിവെക്കുകയുമായിരുന്നുവെന്നാണ് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞത്.
തലയിലും നെഞ്ചിലും കഴുത്തിലുമായി വെടിയേറ്റ റഫറി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്. മൈതാനത്തുണ്ടായിരുന്ന മറ്റൊരു താരത്തിനും വെടിയേറ്റിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാള്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. 25കാരനായ വാള്‍ട്ടര്‍ സരാട്ടെക്കാണ് വെടിയേറ്റത്. കൊലപാതകം നടത്തിയശേഷം മൈതാനത്തുനിന്ന് രക്ഷപ്പെട്ട പ്രതിക്കുവേണ്ടി പൊലീസ് തിരച്ചില്‍ നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: