റാഞ്ചി: ഓസ്ട്രേലിയക്കെതിരായ പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ശ്രീലങ്കക്കെതിരെയും ഇന്ത്യന്‍ വനിതകള്‍ പരമ്പര നേടി. ഇന്നലെ ശ്രീലങ്കക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 6 വിക്കറ്റിന്റെ വിജയവുമായാണ് ഇന്ത്യന്‍ വനിതകള്‍ പരമ്പര സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കന്‍ വനിതകള്‍ ഒമ്പത് വിക്കറ്റിന് 178 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 43.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്ത് വിജയം കണ്ടു.
പുറത്താകാതെ 53 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിതാലി രാജ്, 46 റണ്‍ നേടിയ ഓപ്പണര്‍ സ്മൃതി മന്ദന, 41 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ വിജയം നേടിയത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 9 ഓവറില്‍ 23 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മ്മയുടെ ബൗളിങ് മികവിലാണ് 178-ല്‍ ഒതുക്കിയത്. പുറത്താകാതെ 43 റണ്‍സെടുത്ത ദിലാനി മനോദര ടോപ് സ്കോര്‍. 37 റണ്‍സെടുത്ത പ്രസാദിനി വീരകോടിയും ഭേദപ്പെട്ട ബാറ്റിങ് നടത്തി. മറ്റുള്ളവര്‍ക്കൊന്നും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ദീപ്തി ശര്‍മ്മക്ക് പുറമെ രാജേശ്വരി ഗെയ്ക്ക്വാദ്, പൂനം യാദവ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: